
അവതാരക, അഭിനേത്രി, സംരംഭക എന്നീ നിലകളിലൊക്കെ തിളങ്ങി നില്ക്കുന്ന താരമാണ് ആര്യ. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആര്യ ബഡായി. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ഒക്കെ നിറഞ്ഞുനില്ക്കുന്ന ആര്യ, ബഡായ് ബംഗ്ലാവിലൂടെയാണ് ശ്രദ്ധേയാവുന്നത്. അതുകൊണ്ട് ആ ഷോയുടെ പേര് ആര്യ സ്വന്തം പേരിനൊപ്പം ചേര്‍ത്തു. അഭിനയത്തിന് പുറമേ കാഞ്ചീവരം എന്ന പേരില്‍ സാരികളുടെ ബിസിനസും താരം നടത്തുന്നുണ്ട്. ജീവിതത്തില്‍ ചില നഷ്ടങ്ങളും വേദനയുമൊക്കെ ഉണ്ടായ സമയത്താണ് ആര്യ ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇന്ന് സെലിബ്രേറ്റികള്‍ അടക്കം വിവാഹത്തിനുവേണ്ടി വസ്ത്രം തേടി ആര്യയിലേക്ക് എത്താറുണ്ട്. സങ്കടങ്ങള്‍ക്ക് ശേഷം സന്തോഷത്തിന്റെ നാളുകളാണ് ആര്യയ്ക്കിപ്പോള്‍.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് ആര്യയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. അതോടെ പ്രേക്ഷകര്‍ ആര്യയെ കൂടുതല്‍ സ്നേഹിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് ആര്യ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം പങ്കിട്ട ഒരു ഹൃദയഹാരിയായ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 2024 ല്‍ താന്‍ ഏറെയിഷ്ടപ്പെട്ട കാര്യമെന്താണെന്നും ഒപ്പം കഴിഞ്ഞ വര്‍ഷം ആരാധകര്‍ സാധിച്ച ഏറ്റവും വലിയ ആഗ്രഹമെന്താണെന്നും ആര്യ പോസ്റ്റിലൂടെ ചോദിച്ചിട്ടുണ്ട്.
‘‘നിങ്ങൾ ചിന്തിക്കുന്നുണ്ടാവണം ഈ ചിത്രങ്ങളിൽ എന്താണ് ഇത്രയധികം പ്രത്യേകതയെന്ന്, അവ വെറും സാധാരണ ചിത്രങ്ങളാണല്ലോ എന്ന്... ശരി, അതെ എന്നാൽ ഒരു സ്ത്രീ സ്വന്തം സ്ഥലത്ത് വളരെ സന്തോഷവതിയായി, സ്വതന്ത്രമായി റോഡുകളിലൂടെ സഞ്ചരിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ.. ഏത് ദിവസവും... എപ്പോൾ വേണമെങ്കിലും.... ആരെയും ആശ്രയിക്കാതെ... എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ 2024 ലെ ഏറ്റവും മികച്ച ഭാഗങ്ങളിൽ ഒന്നാണ്…. ഞാൻ ഡ്രൈവ് ചെയ്യാൻ പഠിച്ചു.... നിങ്ങൾ ചക്രങ്ങൾക്ക് പിന്നിലായിരിക്കുകയും പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ, ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും ആ തോന്നൽ പോലെ ഒന്നുമില്ല...
ഇപ്പോൾ നിങ്ങൾ എന്നോട് പറയൂ, വളരെക്കാലമായി നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ആ ഒരു കാര്യം കഴിഞ്ഞ വർഷം നിങ്ങൾ അവസാനമായി ചെയ്തത് എന്തായിരുന്നു? താഴെ കമന്റ് ചെയ്യുക....നിങ്ങളുടെ കഥകൾ കേൾക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല...’’ എന്ന ക്യാപ്ഷനൊപ്പമാണ് ആര്യയുടെ പോസ്റ്റ്. പതിവു പോലെ താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.






