
കെഎഫ്സി അനില്‍ അംബാനിയുടെ നിക്ഷേപം നിയമപരമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നടപടി ക്രമങ്ങള്‍ പാലിച്ചു കൊണ്ടാണ് ചെയ്തതെന്നാണ് ധാരണ. നിക്ഷേപത്തില്‍ ലാഭവും ന,്ടവും വരാം.നിക്ഷേപത്തിന്റെ സമയത്ത് കമ്പനിക്ക് ഉയര്‍ന്ന റേറ്റിങ്ങ് ഉണ്ടായിരുന്നു.
ബോധപൂര്‍വം വീഴ്ച വരുത്തിയതായി കരുതുന്നില്ല. നഷ്ടപരിഹാരത്തിന് നിയമ നടപടികള്‍ നടക്കുന്നുണ്ട്.
കാനറാ ബാങ്ക്, നബാര്‍ഡ്, യൂണിയന് മുന്‍നിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്. കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവര്‍ത്തിക്കുന്നത്. മനപൂര്‍വ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയില്‍ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്‍വെസ്റ്റ്മെന്റ് തീരുമാനം കമ്മിറ്റിയാണ് കൈക്കൊള്ളൂക. ഡയറക്ടര്‍ ബോര്‍ഡ് പിന്നീട് അംഗീകാരം നല്‍കുകയാണ് പതിവ്. ഇതില്‍ നിയമ വിരുദ്ധമായ ഒന്നുമില്ല. നഷ്ടം വന്നപ്പോള്‍ കേസ് നടത്തി. ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്.






