വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആയിരക്കണക്കിന് അടി ഉയരത്തിലൂടെ മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തില്‍ നിന്നും ചിത്രീകരിച്ച വീഡിയോയാണ് നെറ്റീസണ്‍സില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. വീഡിയോയില്‍ മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്നത് പോലെയുള്ള ഒന്നില്‍ കൂടുതല്‍ മനുഷ്യരൂപങ്ങള്‍ കാണാം.
അടുത്ത കാലത്തായി അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം സമൂഹ മാധ്യമങ്ങളിലും ശാസ്ത്രജ്ഞരുടെ ഇടയിലും ഏറ്റവും ശക്തമായ രീതിയിലാണ് നടക്കുന്നത്. ഇതിനിടെ മേഘരൂപങ്ങള്ക്കിടിയില് മനുഷ്യ സമാനമായ രൂപങ്ങള്‍ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആശങ്കാകുലരായി. ഒരു കൊമേഴ്സ്യല്‍ എയര്‍ലൈനിലെ ഒരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്. അതിവിശാലമായ മേഘപ്പരപ്പിന് മുകളില്‍ അവിടവിടെയായി ഒന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ക്ക് സമാനമായ രൂപങ്ങള്‍ നില്‍ക്കുന്നത് പോലെ വീഡിയോയില്‍ കാണാം.
'ഒരു കൊമേഴ്സ്യല്‍ എയര്‍ലൈനിലെ ഒരു യാത്രക്കാരന് ക്ലൗഡ് കവറില്‍ നില്ക്കുന്ന ഒന്നിലധികം ജീവികളായി തോന്നുന്ന രൂപങ്ങളെ കണ്ടെത്തി. എന്താണ് സംഭവിക്കുന്നത്?' ഒരു പാരാനോര്‍മല്‍ വിദഗ്ധയായി അറിയപ്പെടുന്ന ഒരു ഉള്ളടക്ക സ്രഷ്ടാവായ മൈര മൂര്‍, എന്റെ എക്സ് ഹാന്റിലില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ചോദിച്ചു. ഒപ്പം പാരാനോര്‍മ്മല്‍, ഏലിയന്‍സ് ടാഗുകളും അദ്ദേഹം ഉപയോഗിച്ചു. മേഘങ്ങള്‍ക്ക് മുകളില്‍ ഈ രണ്ട് പേര് നില്ക്കുന്ന ഏതാണ്ട് മൂന്നോളം രൂപങ്ങള്‍ വീഡിയോയില്‍ കാണാം.
മൂന്ന് ദിവസം കൊണ്ട് 48 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പിന്നാലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തക്കാരെത്തി. നിരവധി പേര് അത് അന്യഗ്രഹ ജീവികളാണെന്ന് തറപ്പിച്ച് പറഞ്ഞു. അതേസമയം നിരവധി പേര് വീഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. അവര്‍ കൂടുതല്‍ യുക്തിസഹമായ ഒരു ഉത്തരം ആവശ്യപ്പെട്ടു. അനുഭവജ്ഞാനമുള്ള ഒരു പൈലറ്റ് തന്നോട് പറഞ്ഞത് അത് ഉയരം കൂടിയ കെട്ടിടങ്ങളില്‍ നിന്നും ഉയരുന്ന നീരാവിയാകാമെന്ന് ആണെന്ന് ഒരാള്‍ എഴുതി. എന്നാല്‍ ഇതിന് സ്ഥിരീകരണമെന്നും ഇല്ല.

Comments