
നീരജ് മാധവും മകളും ചേര്‍ന്നുളള രസകരമായ നൃത്തമാണിപ്പോള് ശ്രദ്ധനേടുന്നത്. നേപ്പാളിലേക്ക് നടത്തിയ യാത്രയിലായിരുന്നു നീരജ് മാധവും കുടുംബവും. അവര്‍ താമസിച്ച ഇടത്തുനിന്നുമാണ് വീഡിയോ പകര്‍ത്തിയത്. മൂന്നു വയസുകാരി നിലങ്കയുടെ ചുവടുകള്‍ ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.
മകള്‍ പതുക്കെ ചുവടുകള്‍ വെച്ച് തുടങ്ങിയപ്പോള്‍ അവിടേക്കെത്തിയ നീരജും ഒപ്പം ചേരുകയായിരുന്നു.നീരജ് കാണിക്കുന്ന ഓരോ ചുവടും മകള്‍ അതുപോലെ അനുകരിക്കുകയായിരുന്നു.
അച്ഛനെയും ചെറിയച്ഛനെയും പോലെ നിങ്കു എന്ന് വിളിപ്പേരുളള നിലങ്കയും നല്ല നര്‍ത്തകിയാകും എന്നാണ് കമന്റുകള്‍. നീരജിന്റെ ഭാര്യയാണ് സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചത്.






