
സെലിബ്രിറ്റികൾക്കിടിയിൽ ആത്മാർത്ഥ സൗഹൃദങ്ങൾ വളരെ കുറവാണ്. പൊതുവേദികളിലും ചടങ്ങുകളിലും വച്ച് കാണുമ്പോൾ മനസ്സിൽ ദേഷ്യമുണ്ടെങ്കിലും അതെല്ലാം മറന്നു ചിരിച്ച മുഖത്തോടെ ഇടപെടുന്നവരാണ് അധികവും.
എന്നാൽ അതിനിടയിൽ കളങ്കമില്ലാത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന രണ്ടു മലയാള സിനിമ താരങ്ങളാണ് അനു സിതാരയും നിമിഷ സജയനും.
യുവനടിമാരിൽ ശ്രദ്ധേയരായ അനു സിതാരയും നിമിഷ സജയനും. 'ഒരു കുപ്രസിദ്ധ പയ്യൻ'എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പരിചയമാണ്. അതു വളർന്ന് പരസ്പരം എന്തും തുറന്നു പറയാവുന്ന സൗഹൃദമായി മാറിയിരിക്കുകയാണ് ഇവർക്കിടയിൽ. നിമിഷയ്ക്ക് അനു സിതാര ചിങ്ങിണിയാണ്, അനുവിന് നിമിഷ പ്രിയപ്പെട്ട നിമ്മിയും.
ഇപ്പോഴിതാ നിമിഷയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് അനുസിതാര.
"ജന്മദിനാശംസകൾ നിമ്മി...നീ എനിക്ക്എ പ്രിയപ്പെട്ടവളാണ്, നിനക്കറിയാവുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ കൈ പിടിക്കൂ, നമുക്ക് എന്നെന്നേക്കുമായി ഓർമ്മകൾ ഉണ്ടാക്കുന്നത് തുടരാം..." എന്ന ക്യാപ്ഷൻ നൽകിയാണ് അനു സിതാര പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
ഒപ്പം നമ്മൾ സിനിമയിലെ രാക്ഷസി എന്ന പാട്ടും ബാക്ക്ഗ്രൗണ്ടായി അനു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്യാപ്ഷനൊപ്പം "പാട്ടു ഇഷ്ടായോ മോളൂസേ..." എന്നും കുറിച്ചിട്ടുണ്ട് അനു സിതാര. "എനിക്ക് നിന്നെ ഇഷ്ടല്ല... " എന്ന് കുറിച്ച് ഹാർട്ട് ഇമോജി നൽകിയാണ് ഇതിനു നിമിഷ നൽകിയിരിക്കുന്ന മറുപടി.






