
മുസാഫര്‍നഗര്‍: തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കെ ഉത്തര്‍പ്രദേശില്‍ കലാപസാധ്യത ഉയര്‍ത്തുന്ന പ്രസ്താവന നടത്തി ബിജെപി സ്ഥാനാര്‍ത്ഥി വിവാദത്തില്‍. ജയിച്ചു കയറിയാല്‍ മുസ്ളീം ഭൂരിപക്ഷമുള്ള മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് റാണയാണ്. സംഭവം ശ്രദ്ധയില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ഷന് കമ്മീഷന് ഇയാളില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
മുമ്പ് ഇന്ത്യ ഏറെ ചര്‍ച്ച ചെയ്ത മുസാഫര്‍നഗര്‍ ഹിന്ദു-മുസ്ളീം കലാപത്തില്‍ ആരോപണത്തില്‍ കുടുങ്ങിയ ആളാണ് സുരേഷ്റാണ. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കേ ജയിച്ചാല്‍ കെയ്റാന, ഡിയോബാന്റ്, മൊറാദാബാദ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റാണ ഇക്കാര്യം പറയുന്നതിന്റെയും ജനക്കൂട്ടം അത് ആഘോഷിക്കുന്നതിന്റെയും വീഡിയോ ദൃശ്യം എഎന്‍ഐ പുറത്തുവിട്ടു. താന്‍ തോറ്റാല്‍ ഡിയോബന്ദിലും മൊറാദാബാദിലും ആഘോഷിക്കപ്പെടുമെന്നും റാണ പറഞ്ഞു. അതേസമയം തിങ്കളാഴ്ച ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞ റാണ തന്റെ കമന്റ് വിവാദമാക്കി മാറ്റിയെന്നാണ് ആരോപിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഒരു മാസം അകലെ മാത്രം നില്ക്കുമ്പോള് റാണയുടെ പ്രസ്താവന ബിജെപിയെ കുറച്ചൊന്നുമല്ല കുഴക്കിയിരിക്കുന്നത്. എന്നിരുന്നാലും മുസ്ളീങ്ങളില്‍ നിന്നും ഷാംലിയില്‍ കുറച്ചുമാത്രമുള്ള ഹിന്ദുക്കള്‍ വിവിധ തരത്തിലുള്ള ഭീഷണികള്‍ക്കും കൊള്ളയടിക്കലിനും ഇടയാകുന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ബിജെപി പ്രസംഗത്തെ ന്യായീകരിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ നഗരങ്ങളായ ഇവിടെ മുസ്ളീങ്ങള്‍ക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇവിടുത്തെ ഹിന്ദുക്കളെ അവര്‍ ക്രിമിനല്‍ ഗ്യാംഗുകള്‍ നേരിടുകയാണെന്ന് ആരോപിച്ച് ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പ്രമുഖ മുസ്ളീം സെമിനാരിയായ ദാറുല്‍ ഉലൂം സ്ഥിതി ചെയ്യുന്ന ഷഹാരന്‍പൂര്‍ ജല്ലയുടെ സമീപപ്രദേശമാണ് ദിയോബന്ദ്. രണ്ടു ജില്ലകളുടെയും പ്രധാന നഗരമായ മൊറാദാബാദും ഇസ്ളാമിക ഭൂരിപക്ഷമുള്ള പ്രദേശമാണ്. നല്ല രീതിയില്‍ ജനസംഖ്യയുള്ള പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലായിരുന്നു 2013 ല്‍ മുസാഫര്‍നഗര്‍ കലാപം നടന്നത്. 60 ലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആയിരങ്ങള്‍ക്ക് വീടും നഷ്ടപ്പെട്ടു. തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാ ഗുണ്ടകളെയും പുറത്താക്കുമെന്നും റാണ പറഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍ നിന്നും ആള്ക്കാര് കുടിയേറിയിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇവിടെ അക്രമവും പിടിച്ചുപറിയും വ്യാപകമാണെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാവരേയും പുറത്താക്കുമെന്നും പറഞ്ഞു.






