
ഡോളറുകള്‍ സമ്പാദിക്കാന്‍ ആഗ്രഹമുണ്ടോ. ഒരു മണിക്കൂര്‍ കൊണ്ട് 45 ഡോളര്‍ സമ്പാദിക്കാം. കേട്ടപാടേ യുവതീയുവാക്കള്‍ ചാടിവീണു. എന്നാല്‍ അടുത്ത വാചകം കേട്ടപ്പോള്‍ ആ ആവേശം കെട്ടൊടുങ്ങി. യുവാക്കള്‍ വേണ്ട. യുവതികള്‍ മതി. വീട്ടു ജോലി ചെയ്യുമ്പോള്‍ ഒറ്റ നിബന്ധന മാത്രം. ശരീരത്തില്‍ വസ്ത്രം പാടില്ല.
ലണ്ടന്‍ കേന്ദ്രമാക്കിയ ജോബ് ഏജന്‍സിയാണ് ഇങ്ങനെയൊരു പരസ്യം നല്‍കിയിരിക്കുന്നത്. കാശു കൂടുതാലാണെന്ന് വച്ച് പണി കൂടുതലൊന്നുമില്ല. സാധാരണ വീട്ടില്‍ ചെയ്യേണ്ട പാത്രം കഴുകല്‍, അടിച്ചു വാരി തുടയ്ക്കല്, മുറി വൃത്തിയാക്കല്‍, തുണി തേക്കല്‍, ചെടിക്കു വെള്ളം ഒഴിക്കല് ഇവയൊക്കെ തന്നെ ചെയ്താല്‍ മതി. ഒരു മണിക്കുര്‍ ജോലി ചെയ്താല്‍ 45 ഡോളര്‍ പോക്കറ്റില്‍ വീഴും.
വിവസ്ത്ര ജോലി പരസ്യത്തിലെ യഥാര്‍ഥ നിരക്കുകള്‍ ഇങ്ങനെയാണ്. ആദ്യ മണിക്കൂറിന് 65 ഡോളര്‍. അടുത്ത ഓരോ മണിക്കൂറിനും 55 ഡോളര്‍ വീതം. ഏജന്‍സിയുടെ കമ്മീഷന് കഴിഞ്ഞ് ബാക്കി 45 ഡോളര്‍ ജോലിചെയ്തയാള്ക്ക്.
എന്നാല്‍ വസ്ത്രം ധരിച്ചും ജോലിചെയ്യാം. പക്ഷേ ഡോളറിന്റെ റെയ്റ്റ് ഇത്തിരി കുറയുമെന്ന് മാത്രം. ആദ്യ മണിക്കൂറില്‍ 25 ഡോളറും അടുത്ത മണിക്കൂറില്‍ 20 ഡോളര്‍ വരെയൊക്കെ സ്വന്തമാക്കാം. ഏജന്‍സിയുടെ കമ്മീഷന് ഒക്കെ കഴിഞ്ഞ് 15 ഡോളര്‍ വരെ ജോലി ചെയ്തയാള്‍ക്ക് കിട്ടും. ചെറിയ ചെറിയ അഡ്ജസ്റ്റമെന്റ ഒക്കെ ചെയ്താല്‍ ഇഷ്ടം പോലെ സമ്പാദിക്കാം എന്നും ഏജന്‍സി പറയുന്നുണ്ട്.
വസ്ത്രമില്ലാതെ ഒരു പെണ്ണ് മുന്നില്‍ നില്‍ക്കുന്നെന്ന് ഓര്‍ത്ത് തൊടാനോ, ഫോട്ടോയെടുക്കാനോ, വിഡിയോ പിടിക്കാനോ ഒന്നും അനുവാദം ഇല്ല. അവരോട് മിണ്ടാം. ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കാം. പക്ഷേ നോ ടച്ചിങ്സ്. മികവുറ്റ സര്‍വ്വീസ്, പ്രഗല്ഭരായ ജോലിക്കാര്‍, പ്രഫഷണലിസം എന്നിവയൊക്കെയാണ് തങ്ങളുടെ മുഖമുദ്രയെന്നും ഇതില്‍ സെക്സിന്റെ ഒരു അംശം പോലും ഇല്ലെന്നും ഏജന്‍സി ഉടമ ലോറ സ്മിത്ത് പറഞ്ഞു.






