
നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യലക്ഷ്മി. മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തെ പ്രേക്ഷകപ്രിയങ്കരിയാക്കി. പിന്നീടങ്ങോട്ട് ഐശ്വര്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും,അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലും ഐശ്വര്യ നായികയായി. വിശാല്‍ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി തെന്നിന്ത്യയിലും താരമായി.
മലയാളികളുടെ ഹൃദയം കവര്‍ന്ന താരം വേ റിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തെന്നിന്ത്യയിലും ചുവടുറപ്പിച്ചോടെ തിരക്കേറിയ താരമായ് മാറിയിരിക്കുകയാണ്. മണിരത്നത്തിന്റെ പൊന്നിയിൻസെല്‍വനില്‍ പൂങ്കുഴലിയായും താരം തിളങ്ങി. വിവിധഭാഷകളില്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. ഐശ്വര്യ പങ്കിടുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുണ്ട്. താരത്തിന്റെ വസ്ത്രധാരണരീതി പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഏത് മോഡല്‍ ഔട്ട്ഫിറ്റുകളും തന്റേതായ സ്റ്റൈലിങ്ങിലൂടെ ഐശ്വര്യ മികച്ചതാക്കാറുണ്ട്.
ഇപ്പോഴിതാ ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയിരിക്കുന്നത്. ലൈറ്റ് പർപ്പിള്‍ നിറത്തിലുള്ള ലെഹങ്കയില്‍ സൗന്ദര്യവും ഗ്ലാമറും ഒരുമിച്ച് ചേര്‍ക്കുകയാണ് താരം. ഒ റിംഗ് ഓപ്പണ്‍ ഫ്രണ്ട് കട്ട് ബസ്റ്റിയര്‍ ബ്ലൗസും സില്‍വർ എംബ്രോഡറിയുള്ള ദുപ്പട്ടയും ഓക്സിഡൈസ്ഡ് സില്‍വർ ഫിംഗർ റിങ്ങും ഹാങ്ങിങ് കമ്മലുകളും ധരിച്ച ഐശ്വര്യ ഔട്ട്ഫിറ്റിന് ലളിതവും അതേസമയം ക്ലാസിയുമായ ലുക്ക് നല്‍കിയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ‘‘സ്റ്റേ മോയിസ്ച്യൂറൈസ്ഡ്, നിങ്ങളുടെ സ്വന്തം ബിസിനസ്സ് ശ്രദ്ധിക്കുക...എന്റെ ഓൾ വുമൺ ഗ്ലാം ടീം...’’ എന്ന ക്യാപ്ഷനൊപ്പമാണ് താരത്തിന്റെ ചിത്രങ്ങള്‍.
സ്വർഗീയസുന്ദരിയെ പോലെ മനോഹരമായ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. അതീവ സുന്ദരിയായിട്ടുണ്ടെന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും കമന്റുകളുണ്ട്.






