തൃശൂര്‍: ഉക്രൈന് ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധഭൂമിയില്‍ ഉണ്ടായിരുന്ന തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന്. മോസ്ക്കോയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലപ്പെട്ട ബിനിലിന്റെ സുഹൃത്തും യുദ്ധഭൂമിയിലുള്ള മറ്റൊരാളുമായ ജയിനാണ് വിവരം അറിയിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ജയിനും മോസ്ക്കോയില്‍ ചികിത്സയിലാണ്.
അഞ്ചാം തീയതി ബിനിലിനെ മറ്റൊരു സംഘത്തിനൊപ്പം അയച്ചു. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടെന്ന് ജയിന് ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജയിനും പരിക്കേറ്റു.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന് ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ ബാബുവിന്റെ മരണ വാര്‍ത്ത എത്തിയത്.
ബിനിലിന്റെ മൃതദേഹവും മോസ്കോയില്‍ ചികിത്സയിലുള്ള ജയിനെയും നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയാണ് ഇരുവരുടെയും ബന്ധുക്കള്‍. കഴിഞ്ഞ ഏപ്രിലിലാണ് ബിനില്‍ റഷ്യയിലേക്കു പോയത്. 10 വര്‍ഷം ദുബായില്‍ ആയിരുന്ന ബിനില്‍ അവിടത്തെ ജോലി ഉപേക്ഷിച്ച് ഇലക്ട്രീഷ്യനായി ജോലി ചെയ്യുമ്പോഴാണ് റഷ്യയിലേക്ക് ഒരു ബന്ധു കൊണ്ടുപോയത്. അവിടെ ചെന്നപ്പോഴാണ് റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കാണ് റിക്രൂട്ട് ചെയ്തതെന്ന് അറിഞ്ഞത്.
റഷ്യയില്‍നിന്നു തിരിച്ചുകൊണ്ടുവരുന്നതിനു വീട്ടുകാര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, ഒന്നും ഫലം കണ്ടില്ല. തുടക്കത്തില്‍ റഷ്യയില്‍ യുദ്ധമുഖത്തേക്കു ഭക്ഷണവും ഡീസലും ചുമന്നെത്തിക്കുന്ന ജോലിയായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം ഒന്നിനു വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തപ്പോഴാണ് യുദ്ധമുഖത്തേക്കു പോരാളിയായി പോകുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. വെടിയേറ്റ് ഒരാഴ്ചയായി ബിനില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ മരിച്ചതായി എംബസിയില്‍നിന്നു ബന്ധുക്കള അറിയിച്ചു. മൂന്നു വര്‍ഷം മുമ്പായിരുന്നു ബിനിലിന്റെ വിവാഹം. ഭാര്യ ജോയ്സി. ഇവര്‍ക്ക് അഞ്ചു മാസം പ്രായമുള്ള മകനുണ്ട്. അമ്മ: ലൈസ. സഹേദരന്: ലിബിന്. ചാലക്കുടിയിലെ ഏജന്റ് മുഖേനയാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. കൊടകര സ്വദേശി സന്തോഷ് ഷണ്മുഖന്, എറണാകുളം സ്വദേശി റെനില്‍ തോമസ്, കൊല്ലം സ്വദേശി സിബി തോമസ് എന്നിവരും റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയിട്ടുണ്ട്. റഷ്യയില്‍നിന്നു തിരിച്ചു നാട്ടിലെത്താന്‍ യുവാക്കള്‍ നേരത്തെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

Comments