
തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയില്‍ സിപിഐഎം അംഗത്തെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തിര പ്രമേയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. അടിയന്തിര പ്രമേയമായി വിഷയം അവതരിപ്പിക്കാന്‍ അനുമതി സ്പീക്കര്‍ നിഷേധിക്കുകയും ചെയ്തു.
അടിയന്തിരപ്രമേയാനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് അനൂപ് ജേക്കബായിരുന്നു. എന്നാല്‍ സ്ത്രീസുരക്ഷയ്ക്ക് കേരളം ഒരു മാതൃകയാണെന്നും സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കലരാജുവിന്റെ കാര്യത്തില്‍ അവരെ മാറ്റിയെടുക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നും സ്വാധീനത്തിന് വഴങ്ങിയെങ്കില് സ്ഥാനം ഒഴിയേണ്ടെയെന്നും കൂറുമാറിയെങ്കില്‍ അംഗത്വം രാജിവെയ്ക്കേണ്ടെയെന്നും കാലുമാറ്റത്തെ അംഗീകരിച്ചു കൊടുക്കണമെന്നാണോ പറയുന്നത് എന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരു വിലയാണെന്നും മുഖ്യമന്ത്രിക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ പറയാനാകുന്നെന്നും പോലീസ് ഇത്രയും അധപ്പതിക്കരുതെന്നും എന്ത് തെമ്മാടിത്തമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പോലീസ് വൃത്തികേടിന് കൂട്ടുനില്‍ക്കുകയാണെന്നും കലാരാജുവിന്റെ സങ്കടം മുഖ്യമന്ത്രിക്ക് പ്രശ്നമല്ലെന്നും വി.ഡി. സതീശന് വിമര്‍ശിച്ചു. അനൂപ് ജേക്കബാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷന് മാഫിയകളുടെ പിടിയിലാണെന്നും പറഞ്ഞു പല തവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും രക്ഷയില്ലെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ അനൂപ് ജേക്കബ് വ്യക്തമാക്കി. പട്ടാപ്പകല്‍ പാര്ട്ടിക്കാര് തന്നെ തട്ടിക്കെണ്ടുപോകുന്നതും അക്രമികള്‍ വസ്ത്രാക്ഷേപം ചെയ്യുന്നതും കാലു തല്ലിയൊടിക്കുമെന്ന് പറയുന്നതുമാണോ സുരക്ഷയെന്നും അനൂപ് ചോദിച്ചു.






