
തെലുങ്ക് സിനിമാ ലോകത്തെ ഐഡിയല്‍ കപ്പിള്‍ ആണ് മഹേഷ് ബാബുവും നമ്രത് ഷിരോത്കറും. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശസകള്‍ അറിയിച്ച് മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
'ഹാപ്പി ബര്‍ത്ത് ഡേ നമ്രത, എന്റെ ഓരോ ദിവസവും കൂടുതല്‍ മികച്ചതും തിളക്കമുള്ളതുമാക്കുന്നതിന് നന്ദി. ഇന്നും എന്നും നീ എന്ന അവിശ്വസിനീയമായ സ്ത്രീയെ ഞാന്‍ ആഘോഷിക്കുന്നു' എന്നാണ് മഹേഷ് ബാബു നമ്രതയുടെ ഒരു ഫോട്ടോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
മോഡലിങിലൂടെ കരിയര്‍ ആരംഭിച്ചതാണ് നമ്രത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത താരം 1993 ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സല്മാന് ഖാന്റെ നായികയായി ജബ് പ്യാര് കൈസേ ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് ബോളിവുഡില്‍ സജീവമായി. കച്ചെ ദാഗ് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
ഏഴുപുന്ന തരകന് എന്ന ചിത്രത്തിലൂടെയാണ് നമ്രത് മലയാള സിനിമയിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ നായികയായി എത്തിയ സിനിമയിലെ വേഷവും നടിയുടെ കരിയറിലെ ഏറ്റവും മികച്ച റോളുകളിലൊന്നാണ്.
വംസി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് തുടക്കം കുറിച്ച നമ്രത് നായകന് മഹേഷ് ബാബുവുമായി പ്രണയത്തിലായി. 2005 ല്‍ ആണ് മഹേഷ് ബാബുവിന്റെയും നമ്രത് ഷിരോത്കറിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളുടെ അമ്മയാണ് ഇന്ന് അന്നത്തെ താരസുന്ദരി.






