
ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല രാമന് മലയാളത്തില്‍ അരങ്ങേറിയത്. പ്രണയകാലം, സൂര്യന്, നസ്രാണി, റോമിയോ, കോളേജ് കുമാരന്, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വിമല അഭിനയിച്ചിരുന്നു. ഒപ്പം എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി വിമലയെ കണ്ടത്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലുമായി വിമല സിനിമകള്‍ ചെയ്യുന്നുണ്ട്. മികച്ച നര്‍ത്തകി കൂടിയായ വിമല സ്വന്തമായി ഡാന്‍സ് സ്കൂളും നടത്തുന്നുണ്ട്.
വിമലയുടെ പങ്കാളി വിനയ് റായും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സോഷ്യല്മീഡിയയിലൂടെയായ് വിനയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിടാറുണ്ട്. വിമലയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള വിനയിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. ഒന്നിച്ചുള്ള യാത്രകളിലെ മനോഹരനിമിഷങ്ങള്‍ ചേര്‍ത്തൊരുക്കിയ വീഡിയോയും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
ഹാപ്പി ബര്‍ത്ത ഡേ ഡിയര്‍. ഐ ലവ് യൂ. നിന്റെ സ്നേഹവും ലാളനയും കൊണ്ട് എന്റെ ജീവിതം കൂടുതല്‍ സ്പെഷലാക്കിയതിന് നന്ദി. എന്നും എല്ലായ്പ്പോഴും നല്ലത് മാത്രം സംഭവിക്കട്ടെ. 10 വര്‍ഷത്തെ സന്തോഷനിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇനിയും ഒന്നിച്ച് മുന്നോട്ട് എന്നുമായിരുന്നു വിനയ് കുറിച്ചത്. കപ്പിള്‍ ഗോള്‍സ്, ബര്‍ത്ത് ഡേ, ഐ ലവ് യൂ, ഡേറ്റിംഗ്, മാര്യേജ്, ട്രാവല്‍, പാര്‍ട്നര്‍, ഫ്രണ്ട്സ്, ഫാമിലി, ഹാപ്പിനസ്, ചെന്നൈ, ബെംഗളുരു, സിഡ്നി തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
ഔ, ലവ് യൂ, നിന്റെ സ്നേഹത്താല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു വിമല കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി വിമലയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.






