
യുവതാരങ്ങളില്‍ മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ആസിഫ് അലി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ ആസിഫ് അലിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. ശ്യാമപ്രസാദിന്റെ ഋതുവിലൂടെ 15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആസിഫ് അലി എന്ന ചുള്ളന് പയ്യന് സിനിമയിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് വിജയവും പരാജയവുമെല്ലാം നേിടയാണ് താരം ഇന്നത്തെ പ്രേക്ഷകപ്രീതി നേടിയത്.
അടുത്തിടെ തിയേറ്ററിലെത്തിയ സിനിമകളില്‍ ഏറെ പ്രശംസ നേടിയ ചിദംബരത്തിന്റെ സംവിധാനത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിലെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്ന് താൻ പിന്മാറിയതാണെന്ന ആസിഫ് അലി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇത്രയും ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയത് ആസിഫ് അലിയ്ക്ക് തിരിച്ചടിയായി എന്നതടക്കം ചര്‍ച്ചകള്‍ വന്നു.
ഇപ്പോഴിതാ, എന്തുകൊണ്ട് താൻ സിനിമയില്‍ നിന്ന് പിന്മാറിയെന്ന് ആസിഫ് അലി തന്നെ തുറന്നുപറയുകയാണ്. സിനിമയില്‍ താനൊരു ബാധ്യതയാവുമെന്ന് തോന്നിയെന്ന് ആസിഫ് അലി പറയുന്നു.
‘‘മഞ്ഞുമ്മല്‍ ബോയ്സിന്റെ തുടക്ക സമയത്താണ് തന്നെ ആ റോളില്‍ പരിഗണിച്ചിരുന്നത് എന്നെയാണ്. ആ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഉണ്ടായിരുന്നു. തിരക്കഥാരചനയിലൊക്കെ ഞങ്ങള്‍ എല്ലാവരും ആദ്യം മുതലുണ്ടായിരുന്നു. എന്നാല്‍, ആ സിനിമയ്ക്ക് ഞാനൊരു ബാധ്യതയായി മാറുമെന്ന് തോന്നി. ആ സംഘത്തില്‍ ഫിറ്റാവാതെ വരുമെന്ന് ഞങ്ങള്‍ക്ക് തോന്നി. കുഴിയിലേക്ക് ഞാൻ വീണാല്‍ ചിലപ്പോള്‍ കയറിവരുമെന്ന് എല്ലാവരും വിചാരിക്കും. ഇമോഷൻ ചിലപ്പോല്‍ ഫീല്‍ ചെയ്യാതെ വരും. അത് ആ സിനിമയെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു . ഞങ്ങള്‍ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്.
ഇയ്യോബിന്റെ പുസ്തകത്തില്‍ അങ്കൂർ റാവുത്തർ എന്ന റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് എന്നെയായിരുന്നു. ആ റോള്‍ പിന്നീട് ചെയ്തത് ജയസൂര്യ ആണ്. ‘ഹായ്, അയാം ടോണി’ എന്ന സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ഇയ്യോബിന്റെ പുസ്തകത്തിന് ക്ലാഷ് വന്നു. അങ്ങനെ അതില്‍ നിന്ന് മാറുകയായിരുന്നു. ചാപ്പ കുരിശും ഡേറ്റ് ക്ലാഷ് കാരണമാണ് ചെയ്യാൻ കഴിയാതിരുന്നത്. പകരം അഭിനയിച്ച സിനിമ ഏതാണെന്ന് ചോദിക്കരുത്...’’ ആസിഫ് അലി പറഞ്ഞു.
ജാൻ എ മൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ദീപക് പറമ്ബോല്, ഖാലിദ് റഹ്മാൻ, ജീൻ പോള്‍ രാജ്, ചന്ദു സലിം കുമാർ, ബാലു വർഗീസ്, അരുണ്‍ കുര്യൻ, ഗണപതി, അഭിരാം രാധാകൃഷ്ണൻ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു.






