
ഇന്ത്യക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ് കാനഡ്. ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ളതും കാനഡയില്‍ തന്നെയാണ് പ്രത്യേകിച്ച് പഞ്ചാബികളായ സിക്കുകാര്‍. ഇപ്പോഴിതാ കാനഡയില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംമാകുന്നത്. പഞ്ചാബികളുടെ വീര്യം കാണിക്കാനായി പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
ഏറെ സംഘര്‍ഷം നിറഞ്ഞ ഒരു വീഡിയോയിരുന്നു ഇത്. അടുത്തുള്ള ഒരാളുടെ കൈയില്‍ നിന്നും ബാഗ് വാങ്ങിക്കാനുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സര്‍ദാര്‍ജിയുടെ ശ്രമം അയാള്‍ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ അക്രമിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് സര്‍ദാര്‍ജി നൃത്തം ചെയ്യുകയാണോ അതോ അയാളെ അടിച്ച് ഓടിക്കുകയാണോ എന്ന് സംശയം തോന്നുന്ന തരത്തില്‍ ആ കെട്ടിടത്തില്‍ നിന്നും അയാളെ ഓടിക്കുന്നത് കാണാം.
ഒരേ സമയം ഉയര്‍ന്ന് പൊങ്ങി ചവിട്ടിയും കൈകള്‍ കൊണ്ട് ആഞ്ഞടിച്ചും കൈയില്‍ പിടിച്ച് വട്ടം കറക്കിയും മറ്റേ ആളെ പൂര്‍ണ്ണമായും സര്‍ദാര്‍ജി കീഴ്പ്പെടുത്തുന്നു. ഒടുവില്‍ അയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. സര്‍ദാര്‍ജിയുടെ ആക്രമണ രീതിക്ക് ഒരു നൃത്തത്തിന്റെ ചടുലതയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മറ്റേയാള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് സംഗതികളെല്ലാം കഴിഞ്ഞിരുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയത്. അവര്‍ സര്‍ദാര്‍ജിയുടെയും പഞ്ചാബികളെ പൊതുവെയും പുകഴ്ത്താനായി വീഡിയോ ഉപയോഗിച്ചു. നിരവധി പേരാണ് സര്‍ദാര്‍ജിയുടെ ആക്ഷന്‍ രംഗത്തെ പുകഴ്ത്തിയത്. ചിലര്‍ ഡാന്‍സിംഗ് സര്‍ദാര്‍ജി എന്ന് കുറിച്ചപ്പോള്‍ മറ്റ് ചിലര്‍ ഒരു പഞ്ചാബിയുടെ മുന്നിലെത്തിയാല്‍ നമ്മള് ഏറെ സൂക്ഷിക്കണം എന്ന് അടക്കം പറഞ്ഞു. വീഡിയോ ഇതിനകം 34,000 പേര് കണ്ടു. കാനഡ അടുത്ത പഞ്ചാബല്ല, പഞ്ചാബിനേക്കാള്‍ വലിയ പഞ്ചാബാണ് എന്നായിരുന്നു മറ്റൊരു കുറിപ്പ്.
Kalesh b/w Security Guard (Sardar Ji) and a Guy in Canada
pic.twitter.com/MFPTNIUwnm— Ghar Ke Kalesh (@gharkekalesh) January 23, 2025






