
വാളയാര്‍: വയനാട്ടിടെ കടുവാ ആക്രമണത്തിന്റെ നടുക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ വാളയാറില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ കാട്ടനയെ ഓടിക്കാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത് വാളയാര്‍ സ്വദേശി വിജയനാണ്. ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാളയാര്‍ വാദ്യാര്‍ചള്ള മേഖലയില്‍ വച്ചായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്തുന്നതിനിടയില്‍ വിജയന് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമത്തിനിടയില്‍ ആന വിജയന് നേരെ തിരിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന് ഇവിടെയെത്തിയത്. എന്നാല്‍ വിജയനെ കണ്ട കാട്ടാന തിരുഞ്ഞു നില്‍ക്കുകയും വിജയനെ തിരിച്ചോടിക്കുകയും ചെയ്തു.
വിജയന്റെ കാലിനും ഇടുപ്പിനുമാണ് ആനയുടെ ചവിട്ടേറ്റത്. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിജയനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






