
കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പോലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭർത്താവ് സുധൻ സുഷമയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കി.
തലയ്ക്കു പിന്നിൽ മർദനമേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഷമയെ മർദിച്ച് കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നാണ് പോലീസ് വിശദീകരണം. സുഷമയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുഷമയെ കൊലപ്പെടുത്തി കുളത്തിൽ ഉപേക്ഷിച്ചശേഷം സുധൻ (60) വീടിന് സമീപത്തെ പുളിമരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി






