വെറും 200 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തില്‍ ക്രൂരമായി പരിക്കേറ്റ യുവാവ് മരണമടഞ്ഞു. മീററ്റില്‍ ജനുവരി 9 ന് നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 40 കാരന് 18 ദിവസത്തോളം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്ന ശേഷമായിരുന്നു മരണമടഞ്ഞത്. മകന് ഗുരുതരാവസ്ഥയിലാണെന്ന വിവരം കിട്ടിയതിന് പിന്നാലെ ദു:ഖഭാരത്താല്‍ ജനുവരി 20 ന് യുവാവിന്റെ പിതാവ് മരണപ്പെട്ടിരുന്നു.
ബാവന്പൂര് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ജെയ് ഭീം നഗറിലായിരുന്നു സംഭവത്തിന്റെ തുടക്കം. കുറ്റവാളികളായ നാലു പേരില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസക്കൂലിക്കാരനായ ഹോഷിയാര്‍ സിംഗ് വാല്മീകിയാണ് മരണമടഞ്ഞത്. അയല്‍ക്കാരനായ വികാസ് കുമാറില്‍ നിന്നും 500 രൂപ ഇര ഹോഷിയാര്‍ നേരത്തേ കടം വാങ്ങുകയും ഇതില്‍ 300 രൂപ മടക്കി നല്‍കുകയും ചെയ്തിരുന്നതായി ഇയാളുടെ സഹോദരന് അമിത് വാല്മീകി പറയുന്നു.
തുടര്‍ന്ന് ഈ പണം ചോദിച്ച് വികാസും അയാള്‍ വിളിച്ചുവരുത്തിയ മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഹോഷിയാറിനെ കല്ലുകൊണ്ടും വടികൊണ്ടുമെല്ലാം മര്ദ്ദിക്കുകയയായിരുന്നു. തലയ്ക്കും വയറ്റിലുമെല്ലാം പരിക്കേറ്റ ഹോഷിയാര്‍ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. അതിന് മുമ്പ് ജനുവരി 20 ന് വിവരം അറിഞ്ഞ പിതാവ് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Comments