
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സംഗീതസംവിധായകന് ഗോപി സുന്ദറിന് ആശ്വാസവാക്കുകളുമായി മുന്‍പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി. ഈ വലിയ സങ്കടം മറികടക്കാന്‍ ഗോപിക്ക് സാധിക്കട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കുമെന്നും അഭയ പ്രതികരിച്ചു.
‘നിങ്ങളുടെ സംഗീതത്തിന്റെ നാള്‍വഴികള്‍ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളില്‍ തുടങ്ങിയതാണ് ആ യാത്ര. ഇനിയുളള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെ. ഏട്ടാ വേദന മറികടക്കാനുളള ഊര്‍ജം പ്രപഞ്ചം നല്‍കും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖപ്പെടട്ടെ’ അഭയ ഹിരണ്മയി കുറിച്ചു.
അമ്മയുടെ വിയോഗവാര്‍ത്ത ഗോപി സുന്ദര്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കും എന്നുമാണ് ഗോപി പറഞ്ഞത്.






