
ന്യൂഡല്‍ഹി: മൂന്നാം മോദിസര്‍ക്കാരില്‍ എട്ടാം തവണ നിര്മ്മലസീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ ആദായനികുതി സ്ളാബില്‍ 24 ലക്ഷത്തിന് മുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി നല്‍കേണ്ടി വരും.
12 ലക്ഷത്തിന് മുകളില്‍ പൂജ്യം മുതല്‍ നാലുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. എന്നാല്‍ നാലു മുതല്‍ എട്ടുലക്ഷം വരെ വാര്‍ഷികവരുമാനം കിട്ടിയാല്‍ അഞ്ചു ശതമാനം നികുതിയടയ്ക്കണം. എട്ടുലക്ഷം മുതല്‍ 12 ലക്ഷം വരെ 10 ശതമാനം, 12 മുതല്‍ 16 വരെ 15 ശതമാനം 16 മുതല്‍ 20 വരെ 20 ശതമാനം, 20 മുതല്‍ 25 വരെ 25 ശതമാനം 24 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായനികുതി സ്ളാബുകള്‍. വാര്‍ഷികവരുമാനം 12 ലക്ഷത്തിനുള്ളിലാണെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ല.
അതുപോലെ തന്നെ മുതിര്‍ന്ന പൗരന്മാര്ക്ക് പലിശ ഈടാക്കിയിരുന്ന സ്രോതസില്‍ നിന്നുള്ള നികുതിയുടെ പരിധി ഇരട്ടിയാക്കി. സാമ്പത്തീക വര്‍ഷത്തില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള പലിശയ്ക്കാണ് ടിഡിഎസ് ഈടാക്കിയിരുന്നത്. ഇതിന്റെ പരിധി ഒരുലക്ഷമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വാടകയ്ക്ക് മുകളില്‍ ടിഡിഎസ് ഈടാക്കാനുള്ള പരിധി ആറുലക്ഷമാക്കി ഉയര്‍ത്തി. ഇത് മുമ്പ് 2.40 ലക്ഷമായിരുന്നു.






