പോലീസ് കസ്റ്റഡിയില്‍ നിന്ന് കുറ്റവാളികള്‍ രക്ഷപ്പെടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ഇപ്പോഴിതാ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്നും കുറ്റവാളി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജയിലില്‍ വച്ച് കാലിന് പരിക്കേറ്റ കുറ്റവാളിയെ ആശുപത്രിയില്‍ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് സെന്ററില്‍ കയറി. പോലീസ് ഉദ്യോഗസ്ഥര്‍ മസാജ് ചെയ്യുന്നതിനിടെ കുറ്റവാളി സ്പാ സെന്ററില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
സ്പാ സെന്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മസാജിനായി കയറുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ഡിസംബര്‍ 30 -ന് മണ്ഡി പോലീസ് സ്റ്റേഷന് പരിധിയിലുള്ള നഗ്ഡയിലെ മദ്യവ്യവസായിയുടെ വീട്ടില്‍ നിന്നും 18 ലക്ഷം കവര്‍ന്ന കേസില്‍ അറസ്റ്റിലായ രോഹിത് ശര്‍മ്മ എന്ന മോഷ്ടാവാണ് ജയില്‍ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇയാളെ ഉജ്ജയിന്‍ ജില്ലയിലെ ഖച്രോദ് സബ് ജയില്‍ തടവില്‍ ഇട്ടിരിക്കുകയായിരുന്നു.
തടവിലിരിക്കെ രോഹിത് ശര്‍മ്മയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചീഫ് ജയില്‍ ഗാര്‍ഡ് രാജേഷും ഗാര്‍ഡ് നിധിനും ചേര്‍ന്ന് രോഹിത്ത് ശര്‍മ്മയുമായി ഖച്രോദ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിലെത്തിയ മൂന്ന് പേരും ചികിത്സ കഴിഞ്ഞ് 12.30 ഓടെ മടങ്ങി. തിരിച്ച് പോകും വഴി റത്ലം മനോഹര്‍ ഗാലിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്പായിലേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ മസാജിനായി കയറി. ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് ആസ്വദിക്കുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുകയായിരുന്നു.

Comments