
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് സഹോദരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും. നിരവധി മനോഹരമായ കഥാപാത്രങ്ങളിലൂടെ ആളുകളുടെ മനസ്സില്‍ ഇടം നേടാന്‍ ഈ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളെക്കുറിച്ച് സിദ്ധു പനക്കല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സുകുമാരൻ സാറിന്റെ വീട്ടിൽ ഞാൻ ഉണ്ടായിരുന്ന കാലത്തേക്ക് ഒരു മടക്കം. അന്ന് മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളെയാണ് ചേർത്തുപിടിച്ചിരുന്നതെങ്കിൽ, ഇന്ന് മലയാള സിനിമയിലെ രണ്ട് താര സൂര്യന്മാരോടൊപ്പം എമ്പുരാന്റെ സെറ്റിൽ. മക്കളുടെ ഈ വളർച്ച കണ്ട് മറ്റൊരു താര രാജാവ് അകലെ ദൈവസന്നിധിയിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും എന്നായിരുന്നു സിദ്ധു പനക്കല്‍ കുറിച്ചത്.
സുകുമാരനും കുടുംബവുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് നേരത്തെയും സിദ്ധു വാചാലനായിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ മല്ലികയ്ക്കും രാജുവിനും ഇന്ദ്രനും ആശംസ അറിയിച്ചും അദ്ദേഹം എത്താറുണ്ട്.






