
കോളെജ് ക്ലാസ്മുറിയയിലേക്ക് ഒരു എരുമ കടന്നുവരുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. @doaba_x08 എന്ന യൂസറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ ഒരു എരുമ ഒരു കോളേജ് ക്ലാസ്മൃറിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നതാണ് കാണുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും എല്ലാം ഈ ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് സത്യത്തില്‍ അമ്പരന്നുപോയി.
വീഡിയോയില്‍ കാണുന്നത് ഒരു കോളേജാണ്. ക്ലാസ്മുറിയില്‍ നിറയെ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്നാണ് അങ്ങോട്ട് ഒരു എരുമ കടന്നു വരുന്നത്. അതോടെ വിദ്യാര്‍ത്ഥികളെല്ലാം ആകെ അന്തം വിട്ടുപോയി. അതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി എരുമയെ പിടിച്ച് അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വീഡിയോയില്‍ കാണാം. കഴുത്തിലെ കയറില്‍ പിടിച്ചാണ് വിദ്യാര്‍ത്ഥി എരുമയെ പുറത്തേക്ക് കൊണ്ടുപോകുന്നത്. വരാന്തയിലൂടെ വിദ്യാര്‍ത്ഥി എരുമയുമായി പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.
എരുമ അത്ര അക്രമകാരിയല്ല എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. അത് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം കൗതുകത്തോടെ ഈ രംഗം വീക്ഷിക്കുന്നുണ്ട്. എരുമയും ആകെ അന്തിച്ച മട്ടില്‍ എല്ലാവരേയും നോക്കുന്നുണ്ട്. അവള് അഡ്മിഷന് എടുക്കാന്‍ വന്നതാണ് എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അറിവ് നേടാനാണ് അവള് കോളേജിലേക്ക് എത്തിയിരിക്കുന്നത് എന്നായിരുന്നു വീഡിയോയ്ക്ക് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.






