കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച കൂത്താട്ടുകുളം നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് വാക്കു തര്‍ക്കം. ചെയര്‍പേഴ്സണു മുന്നില്‍ പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇരുന്നു. വിവാദം ഉയര്‍ത്തിയ കലാരാജുവും പ്രതിഷേധത്തില്‍ പങ്കെടുത്തു. എല്‍ഡിഎഫ് കാരിയായിരുന്ന കലാരാജു യുഡിഎഫിനൊപ്പം ചേര്‍ന്നാല്‍ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം പോലും നഷ്ടമാകും.
യുഡിഎഫിനൊപ്പമെന്ന് കലാരാജു. ന്യായമായ കാര്യങ്ങളില്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും എല്‍ഡിഎഫില്‍ ഇനിയില്ലെന്നും കലാരാജു പറഞ്ഞു. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കകുയും ചെയ്തു. ഇത് തന്റെ വിഷയമാണെന്നായിരുന്നു പ്രതികരണം. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതിന് നിയമനടപടിയെടുക്കുമെന്നും മാധ്യമങ്ങള്‍ പുറത്തുപോകണമെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.
ഡയസിന് മുന്നില്‍ കുത്തിയിരുന്നും പോസ്റ്ററുകള്‍ പതിപ്പിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം. 25 അംഗ കൗണ്‍സിലില്‍ ഒരംഗം മാറിയാല്‍ തന്നെ നഗരസഭയില്‍ ഭരണപ്രതിസന്ധിയാകും. ഇവിടെ എല്‍ഡിഎഫിന് 13 അംഗങ്ങളും യുഡിഎഫിന് 11 അംഗങ്ങളുമാണ് ഉള്ളത്. ഒരാള്‍ സ്വതന്ത്രനാണ്. അയാള്‍ യുഡിഎഫിനൊപ്പമാണ്. നേരത്തേ കലാരാജു എല്‍ഡിഎഫിന് എതിരേ രംഗത്ത് വന്നിരുന്നു.

Comments