തിരക്കുപിടിച്ച നഗരമധ്യത്തില്‍ പെട്ടുപോകുമ്പോള്‍ ഇന്ന ഭൂരിഭാഗം പേരും ടാക്സികളെയാണ് ആശ്രയിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് വേഗം എത്തുമെങ്കിലും ചിലപ്പോഴെല്ലാം ടാക്സി ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ ചെറിയ കശപിശകളും വഴക്കുകളും ഒക്കെ ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള അനേകം വീഡിയോകളും നമ്മള് സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ടാകും. അതുപോലെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് ഒരു യാത്രക്കാരിയും റാപ്പിഡോ ഡ്രൈവറും തമ്മിലുള്ള സംഭാഷണമാണ്. ദിശയെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ സംഭാഷണം നടക്കുന്നത്. വീഡിയോയില്‍ യാത്രക്കാരി ഡ്രൈവറോട്, 'ഞാന്‍ നിങ്ങളോട് വലത്തോട്ട് തിരിയാന്‍ പറയുന്നു, നിങ്ങള്‍ വെറുതെ ഒച്ചയുണ്ടാക്കുകയാണ്' എന്നാണ് പറയുന്നത്. എന്നാല്‍, ഡ്രൈവര്‍ പറയുന്നത്, 'അവിടെ വലതുവശം വഴി പോകാന്‍ സാധിക്കില്ല. ഞാന്‍ നിങ്ങളെ നിങ്ങളുടെ ലൊക്കേഷനില്‍ എത്തിക്കാം' എന്നാണ്.
എന്നാല്‍, യുവതി അസ്വസ്ഥയായിട്ടാണ് കാണപ്പെടുന്നത്. അവര്‍ വലത്തോട്ട് തിരിയണമെന്ന് ആവര്‍ത്തിക്കുന്നുണ്ട്. 'നിങ്ങള്‍ അനാവശ്യമായി പരിഭ്രമിക്കുകയാണ്, കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ്' എന്നുമാണ് ഡ്രൈവര്‍ പറയുന്നത്. അപ്പോള്‍, 'നിങ്ങളോട് ഞാന്‍ മെയിന്‍ റോഡിലേക്ക് വാഹനമെടുക്കാനാണ് പറയുന്നത്' എന്ന് യുവതി പറയുന്നത് കേള്‍ക്കാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഡ്രൈവര്‍ ശരിയാണ് പറഞ്ഞത് യുവതി വെറുതെ കാര്യങ്ങള്‍ കുഴപ്പിക്കുകയാണ് എന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാള്‍ മാപ്പ് ഉപയോഗിച്ചാണ് പോകുന്നത്, അതിനാല്‍ തന്നെ തെറ്റുവരാനുള്ള സാധ്യത കുറവാണ് എന്നും അവിടെ റൈറ്റ് ടേണ്‍ ഇല്ലെങ്കില്‍ എങ്ങനെ വലത്തോട്ട് തിരിയും എന്നും നിരവധിപ്പേര്‍ ചോദിച്ചു. എന്നാല്‍, അതേസമയം തന്നെ യുവതിയുടെ ആശങ്ക കാരണമാകാം യുവതി ഇങ്ങനെ പ്രതികരിച്ചത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

Comments