
കോട്ടയം: കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ലഹരിയുടെ വീര്യത്തില്‍ ഓഫ് ചെയ്ത് യുവാവ്, നഗരം ഇരുട്ടിലായത് ഒരു മണിക്കൂര്‍. ഞായര്‍ രാത്രി 9.57 നും പത്തിനും ഇടയിലായിരുന്നു സംഭവം. ജില്ലാ ബാങ്കിനു മുന്നിലെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റിലെ എ.ബി സ്വിച്ചാണ് യുവാവ് ഊരിയിട്ടത്. ഇതോടെ നഗരമധ്യത്തിലെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി.
സെന്‍ട്രല്‍ ജങ്ഷനിലെ ട്രാന്‍സ്ഫോമറില്‍ അടക്കം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്നു നാട്ടുകാര്‍ കോട്ടയം സെന്‍ട്രല്‍ കെ.എസ്.ഇബി സെക്ഷനില്‍ ബന്ധപ്പെട്ടു. അപ്പോഴാണു വൈദ്യുതി ബന്ധം വിചേ്ഛദിക്കപ്പെട്ട വിവരം കെ.എസ്.ഇ.ബി അധികൃതര്‍ അറിയുന്നത്.
തുടര്‍ന്നു കെ.എസ്.ഇ.ബി. കോട്ടയം സെന്‍ട്രല്‍ സെക്ഷന്‍ അധികൃതര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയതോടെയാണ് എ.ബി സ്വിച്ച് ഊരിയിട്ടിരിക്കുകയാണ് എന്ന് കണ്ടെത്തിയത്. തുടര്‍ന്നു വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
എ.ബി സ്വിച്ച് ഷോര്‍ട്ടായി തീ പടരുന്ന സാഹചര്യം ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കെ.എസ്.ഇ.ബി. സെന്‍ട്രല്‍ സെക്ഷന്‍ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






