
കൊച്ചി: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍ പ്രഖ്യാപിച്ച് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ഈ വിവരമുള്ളത്. വിഴിഞ്ഞംപദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പ്രധാന ട്രാന്‍ഷിപ്മെന്റ് തുറമുഖമാക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കും. വിഴിഞ്ഞം പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ലെന്നും വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവന്‍ ചെലവും വഹിച്ചത് സംസ്ഥാനസര്‍ക്കാരാണെന്നും പറഞ്ഞു.
തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടുമെന്നും പറഞ്ഞു. മെട്രോറെയലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതിവേഗ പാതയ്ക്കായി ശ്രമം തുടരുമെന്നും വ്യക്തമാക്കി. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുകയും കൊച്ചി മെട്രോയുടെ വികസനം തുടരുകയും ചെയ്യുമെന്ന് പറഞ്ഞു. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരളം കേന്ദ്രം തുടങ്ങും.
കിഫ്ബി പദ്ധതികൾക്ക് പുറമെ സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി അനുവദിച്ചു. കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നല്‍കും. കിഫ്ബി പദ്ധതികള്‍ക്ക് പുറമെ 3061 കോടി സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി അനുവദിച്ചു.






