
അമ്പലപ്പുഴ: കുറ്റിക്കാടിന് തീ പിടിച്ചു. അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള കാടിനാണ് തീ പിടിച്ചത്. സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് അരികില്‍ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് തീ പിടിച്ചത്. വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ എത്തിയപ്പോള്‍ തീ പടര്‍ന്നിരുന്നു. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.






