
ലോകത്തിന്റെ പല ഭാഗത്തും സജീവവും അല്ലാതെയുമുള്ള നിരവധി അഗ്നിപര്‍വ്വതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സജീവി അഗ്നി പര്‍വ്വതങ്ങള്‍ പലപ്പോഴും മനുഷ്യനും ജീവജാലങ്ങള്‍ക്കും ഒരു കടുത്ത ഭീഷണി തന്നെയാണ്. അവ സജീവമാകുമ്പോള്‍ പുറന്തള്ളുന്ന ചാരം നിറഞ്ഞ പുക സൂര്യനെ മറച്ച് ദിവസങ്ങളോളും ഒരു പ്രദേശത്തിന് മുകളില്‍ നില ഉറപ്പിക്കാന്‍ പോന്നവയാണ്. ഇത് സൃഷ്ടിക്കുന്ന അന്തകാരത്തിന് കീഴില്‍ ജീവജാലങ്ങള്‍ മരിച്ച് വീഴുകയും കരിഞ്ഞ് ഉണങ്ങുകയും ചെയ്യുന്നു. എങ്കിലും ആളുകള്‍ക്ക് ഇത്തരം അഗ്നിപര്‍വ്വതങ്ങള്‍ ഒരു കൗതുകമാണ്. അവയ്ക്കരികിലേക്ക് എത്തിച്ചേരാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും ആളുകള്‍ക്ക് പൊതുവെ തിടുക്കമാണ്. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും അഗ്നി പര്‍വ്വതങ്ങള്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ഡുകോണോ അഗ്നിപര്‍വ്വതം വീണ്ടും സജീവമായി. ഡുകോണോ വാര്‍ത്തകളില്‍ ഇടം നേടിയത് പക്ഷേ, ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം അഗ്നിപര്‍വ്വതം പെട്ടിത്തെറിക്കുമ്പോള് അതിന് മുന്നില്‍ കിടന്ന് ഒരാള്‍ പകര്‍ത്തിയ സെല്ഫിലാണെന്ന് മാത്രം. ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ ഹല്‍മഹേര ദ്വീപിലാണ് ഡുകോണോ അഗ്നിപര്‍വ്വതമുള്ളത് .1550-ലെ ഏറ്റവും വലിയ സ്ഫോടനം നടന്നതെങ്കിലും 1933 മുതല്‍ ചെറിയ ഇടവേളകളിലായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നു.
ഏറ്റവും ഒടുവിലായി ജനുവരി 31 -നാണ് അഗ്നിപര്‍വ്വതം വീണ്ടും സജീവമായത്. ഈ സമയം ഹാല്‍മഹേര ദ്വീപിന്റെ വടക്കന്‍ ഭാഗങ്ങളിലൂടെ നടക്കുകയായിരുന്ന എച്ച താവിലാണ് ചിത്രത്തിലുള്ളത്. നിശബ്ദമായ അഗ്നിപര്‍വ്വതത്തിന്റെ മുന്നില്‍ നിന്നും അദ്ദേഹം വീഡിയോ എടുക്കുന്നതിനിടെയാണ് അത് പൊട്ടിത്തെറിച്ചത്. പിന്നാലെ അദ്ദേഹം തന്റെ കാമറ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. ഈ വീഡിയോയാണ് എച്ചയുടെ അഗ്നിപര്‍വ്വത സെല്ഫിയായി സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. അഗ്നിപര്‍വ്വതത്തിന്റെ ഉച്ചിയിലെത്തിയ ശേഷം, അത് പൊട്ടിത്തെറിച്ച നിമിഷം പകര്‍ത്താന്‍ തനിക്ക് ഭാഗ്യമുണ്ടായതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് ഡുകോണോയെന്ന് വോള്‍ക്കാനോ ഡിസ്കവറി എന്ന വെബ്സൈറ്റ് പറയുന്നു.






