ഭക്ഷണത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ തല്ലുകൂടുന്നത് ഒരു പുതിയ സംഭവമല്ല. എന്നാല്‍ ഒരു കോഴിക്കാലിന് വേണ്ടി ആളുകള്‍ തമ്മില്‍ തല്ലുകൂടുന്നത് ആദ്യമായിരിക്കും. പറഞ്ഞുവരുന്നത് കൊളംബിയയിലെ ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്. ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികള്‍ തമ്മില്‍ തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങളാണിത്. കൊളംബിയയിലെ മെഡെലിനിന് വടക്കന്‍ പ്രദേശമായ മോണ്ടേറിയയിലെ ഒരു പ്രാദേശിക കോഴിക്കടയിലാണ് സംഭവം നടന്നത് എന്ന് ഡെയ്ലിമെയില് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്റെ കാമുകന് സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി മാറി. പരസ്പരം മുടി പിടിച്ച് വലിച്ചും വയറ്റില്‍ ചവിട്ടിയും പുരോഗമിച്ച പോരാട്ടം പെട്ടെന്ന് തന്നെ തറയിലേക്ക് എത്തി. ഇരുവരും പരസ്പരം തള്ളിയിട്ടതായിരുന്നു.
നിലത്ത് കിടന്നും ഇരുവരും പരസ്പരം തല്ലുകൂടുന്നതിനിടെ സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ച് തല്ല് ആസ്വദിക്കുകയായിരുന്ന ഒരാളുടെ ടേബിളും യുവതികള്‍ ചവിട്ടിത്തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ആ സമയത്ത് കടയിലുണ്ടായിരുന്ന ഒരാള്‍ പോലും യുവതികളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചില്ല. അതേസമയം ചിലര്‍ വീഡിയോ പകര്‍ത്തി. സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏഴാം തിയതി പങ്കുവച്ച വീഡിയോ ഇതിനകം എട്ട് ലക്ഷത്തിന് മുകളില്‍ പേര് കണ്ടു കഴിഞ്ഞു.
'തങ്ങളുടെ കോഴിക്കാലുകള്‍ സ്വാദിഷ്ടമാണ് ജനങ്ങള്‍ അവയ്ക്കായി യുദ്ധം ചെയ്യുന്നത് കണ്ടില്ലേയെന്ന് റസ്റ്റോറന്റ് പരസ്യം നല്കു'മെന്നായിരുന്നു ഒരു കാഴ്ചക്കാരന് വീഡിയോയ്ക്ക് താഴെ കുറിച്ചത്. കുടുംബവുമായി ഭക്ഷണം കഴിക്കാന്‍ പറ്റിയ ഇടം എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.

Comments