
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്ല് സഭയില്‍ അനുവദിക്കുമെന്നും അതുമായി മുമ്പോട്ട് പോകുമെന്നും മന്ത്രി ആര്.ബിന്ദു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ നിലനില്ക്കുമ്പോള് വൈകിയാല്‍ കേരളം ഏറെ പിന്നിലായി പോകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയില്‍ എത്തുന്നതെന്നും പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള നയംമാറ്റത്തില്‍ സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി വ്യക്തമാക്കി. കാലാനുസൃതമായി പിടിച്ചുനില്ക്കണമെങ്കില് സ്വകാര്യ സര്‍വ്വകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും എസ്എഫ്ഐക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിപിഐയുടേത് എതിര്‍പ്പല്ല, അവരുടെ അഭിപ്രായം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദ്ദേശത്തില്‍ മാത്രമാണ് സിപിഐ വിയോജിച്ചതെന്നും പറഞ്ഞു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയിത്തം ഇനി വേണ്ടെന്നും പറഞ്ഞു.
സിപിഐ യുടെ ക്യാബിനറ്റ് അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ എതിര്‍ക്കില്ല. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാര്‍ഹമായ നിലയിലാണെന്നും ഹൃദ്യവും ഊഷ്മളവുമായിരുന്നെന്നും മന്ത്രി ആര് ബിന്ദു പറഞ്ഞു. ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






