
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ 'ഐ ഡെലി' കഫേയില്‍ ഇഡ്ലി സ്ട്രീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാഗാലാന്‍ഡ് സ്വദേശി കയ്പോ നൂബി ആണ് ഇന്ന് മരിച്ചത്.
ഫെബ്രുവരി ആറിന് വൈകുന്നേരം നാല് മണിയോടെയാണ് കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ 'ഐ ഡെലി കഫേ'യില്‍ അപകടമുണ്ടായത്. അപകടത്തില്‍ നേരത്തെ ഒരു തൊഴിലാളി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത്ത് എന്ന തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.






