
ഗുജറാത്തിലെ ഭാവ്നഗര്‍ - സോമനാഥ് ഹൈവേയില്‍ നിന്നുള്ള കാഴ്ച ഒരു കാഴചയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ഒരു സിംഹം യാതൊരു കൂസലോ ഭയമോ ഇല്ലാതെ വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. കാട്ടിലെ രാജാവിന്റെ വരവ് കണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി സിംഹം കടന്ന് പോകുന്നത് വരെ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ സിംഹം വളരെ ശാന്തനായിട്ടാണ് നടക്കുന്നത്. ഇടയ്ക്ക് ചെറുതായി അലറുന്നുമുണ്ട്. വാഹനങ്ങള്‍ കടന്ന് പോകുന്ന ആദ്യത്തെ റോഡ് കടന്ന് രണ്ടാമത്തെ പാതയിലേക്ക് കയറിയ സിംഹം പതുക്കെ സമീപത്തെ ആളൊഴിഞ്ഞ ക്ഷേത്രത്തിനടുത്തേക്ക് നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം. സിംഹം റോഡിലിറങ്ങിയതോടെ വാഹന ഗതാഗതം ഏതാണ്ട് 15 മിനിറ്റോളം തടസപ്പെട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാറ്റിക് സിംഹങ്ങള്‍ ഗുജറാത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. സിംഹങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഗിര്‍ വനത്തില്‍ നിന്നും സമീപത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും സിംഹങ്ങള്‍ ഇറങ്ങുന്നത് സര്‍വ്വസാധാരണമാണ്.
🦁 अमरेली हाईवे पर दिखा शेर!
गुजरात के अमरेली हाईवे पर अचानक शेर दिखने से लोगों में सनसनी फैल गई। वीडियो हुआ #Viral!#Viral #Shorts #Amreli #Lion #Wildlife#Viral #Shorts #Amreli #Lion #Wildlife #Gujarat #GirForest #BigCat #Nature #SaveWildlife #earthquake #trainaccident pic.twitter.com/kGIvT31qhw— राजस्थानी पापा (@rajasthanipapa) February 17, 2025






