
സിനിമയും കുടുംബ ജീവിതവും ഒരുമിച്ച് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നടി ജ്യോതിക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഴയതുപോലെ നടി എന്ന രീതിയിൽ ഫുൾ ഫോമിലാണ് ജ്യോതിക. ബിഗ് ബജറ്റ് സിനിമ, സൂപ്പർ താരങ്ങളുടെ നായിക ലേബലിൽ ഒതുങ്ങാതെ നല്ല കഥാപാത്രങ്ങൾക്ക് പിന്നാലെയാണ് നടിയുടെ സഞ്ചാരം. ആ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ബോളിവുഡിലാണ്. മുംബൈയിലേക്ക് ചേക്കേറിയശേഷം ബോളിവുഡിൽ നല്ല അവസരങ്ങൾ നടിയെ തേടി എത്തുന്നുണ്ട്.
നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഡബ്ബ കാര്‍ട്ടല്‍ എന്ന സീരീസാണ് ജ്യോതികയുടെ ഏറ്റവും പുതിയ പ്രോജക്ട്. സീരിസിൽ വളരെ സുപ്രധാനമായ വേഷമാണ് നടി ചെയ്തിരിക്കുന്നത്. മലയാളത്തില്‍ കാതല്‍ എന്ന സിനിമയില്‍ അഭിനയിച്ച് വിസ്മയിപ്പിച്ചിരുന്നു നടി.
ജ്യോതിക ഹിന്ദിയില്‍ ശെയ്ത്താന്, ശ്രീകാന്ത് എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. ഡബ്ബ കാര്‍ട്ടലിൽ അഞ്ച് വീട്ടമ്മമാരാണ് പ്രധാന കഥാപാത്രങ്ങള്‍. ജ്യോതിക, ശബാന ആസ്മി എന്നിവര്‍ക്ക് പുറമെ നിമിഷ സജയന്, ശാലിനി പാണ്ഡെ,ലില്ലിത് ഡൂബെ, അഞ്ജലി ആനന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
സീരിസിന്റെ പ്രമോഷൻ ചടങ്ങുകളിലെല്ലാം ജ്യോതിക സജീവമാണ്. ഇപ്പോഴിതാ നടി സോഷ്യൽമീഡിയിയൽ പങ്കിട്ട പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ശരീര ഭാരം കുറച്ച് പ്രൊഫഷണൽ മോഡൽസിനെ വെല്ലുന്ന രീതിയിലാണ് ഫോട്ടോയിൽ ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു നിമിഷം സിറ്റിസൺ സിനിമയിലെ നഗ്മയെപ്പോലെ തോന്നിയെന്നാണ് ആരാധകർ കുറിച്ചത്. ജ്യോതിക എയ്ജ് ഇൻ റിവേഴ്സ് ഗിയർ മോഡിലാണെന്നും കമന്റുകളുണ്ട്. കുട്ടികൾ രണ്ടുപേരും പ്രാപ്തിയായശേഷമാണ് ജ്യോതിക ഫിറ്റ്നസിലും കരിയറിലും ശ്രദ്ധ കൊടുത്ത് തുടങ്ങിയത്.
മോഡേൺ, സ്റ്റൈലിഷ് ഔട്ട് ഫിറ്റുകൾ പരീക്ഷിക്കാൻ എപ്പോഴും താൽപര്യമാണെങ്കിലും കുടുംബത്തോടൊപ്പം ചെന്നൈയിലോ സ്വകാര്യ ചടങ്ങുകളിലോ പ്രത്യക്ഷപ്പെടുമ്പോൾ ജ്യോതിക ശിവകുമാറിന്റെ മരുമകളായി മാറും. കുടുംബത്തോടൊപ്പം മോഡേൺ ലുക്കിൽ എവിടേയും നടി പ്രത്യക്ഷപ്പെടാറില്ല.
കുടുംബത്തിനേയും പ്രൊഫഷനേയും അതിന്റേതായ രീതിയിൽ ബഹുമാനിച്ചും സംരക്ഷിച്ചും മുന്നോട്ട് പോകുന്നുവെന്നതിനാൽ കൂടിയാണ് ജ്യോതികയ്ക്ക് ഇപ്പോഴും ജനപിന്തുണ ലഭിക്കാൻ കാരണം. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ സൂര്യയ്ക്കൊപ്പം ഒരു സിനിമയിൽ പെയറായി പ്രത്യക്ഷപ്പെടാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.






