
ദുബായ്: ബംഗ്ലദേശിനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ അക്ഷര്‍ പട്ടേലിന് ഹാട്രിക്ക് വിക്കറ്റ് നേടാനുള്ള സുവര്‍ണാവസരം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിഴവില്‍ പാഴായി.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദശിനെതിരെ ഒമ്പതാംഓവറില്‍ ജേക്കര്‍ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു അക്ഷര്‍. എന്നാല്‍ ജേക്കര്‍ അലിയുടെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്നു രോഹിത് ശര്‍മ പാഴാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പന്ത് രോഹിത് പിടിച്ചെടുത്തെന്നു തോന്നിച്ചിരുന്നെങ്കിലും, ഇന്ത്യന്‍ ക്യാപ്റ്റന്റെ കയ്യില്‍ നിന്ന് താഴേക്കു വീഴുകയായിരുന്നു.
ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ അക്സര്‍ പട്ടേല്‍ തന്റെ രണ്ടാം പന്തില്‍ തന്നെ തന്‍സിദ് ഹസനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 25 പന്തില്‍ 25 റണ്‍സാണ് തന്‍സിദ് നേടിയത്. അക്സറിന്റെ് ഹാട്രിക്ക് നഷ്ടമാക്കിയതിന്റെ നിരാശയില്‍ നിലത്തു നിരവധി തവണ രോഹിത് കൈ കൊണ്ട് അടിക്കുകയും ചെയ്തു. അക്ഷറിനെ തൊഴുത് ഖേദപ്രകടനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
If you want to abuse rohit sharma here is the video :pic.twitter.com/FC7yPqHDcD
— Rathore (@exBCCI_) February 20, 2025
അതേസമയം ഇരുപതാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ് പന്തില്‍ തൗഹിദ് ഹൃദോയ് നല്കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൈവിട്ടു. 24 റണ്‍സായിരുന്നു ഈ സമയം തൗഹിദിന്റെ് വ്യക്തിഗത സ്കോര്‍. ജഡേജയുടെ പന്തില്‍ ജേക്കര്‍ അലിയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രാഹുലും നഷ്ടമാക്കിയതോടെ ബംഗ്ലാദേശ് കൂട്ട തകര്‍ച്ചയില്‍ നിന്ന് പതുക്കെ കരകയറി.




