
തിരൂരങ്ങാടി: ലേഡീഡോക്ടര്ക്ക് ചുമതലയുള്ള ഡ്യൂട്ടിയില്‍ പകരക്കാരനായി ഭര്‍ത്താവായ ഡോക്ടര്‍ ജോലി ചെയ്തു എന്ന ആക്ഷേപത്തില്‍ വിവാദം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കേസില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പകരമായി ഇവരുടെ ഭര്‍ത്താവ് ജോലി ചെയ്തതാണ് വിവാദത്തിലായിരിക്കുന്നത്. ആള്‍മാറാട്ടം നടത്തിയത് എംഎല്‍എ യുടെ ബന്ധുവാണെന്നും ആരോപണമുണ്ട്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിതത്തിലാണ് സംഭവം. ഡ്യൂട്ടിയുണ്ടായിരുന്ന ഡോ.സഹീദയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ. സഫീല്‍ ഡ്യൂട്ടിയെടുത്തതാണ് വിവാദമായത്. അതേസമയം പ്രസവാവധി കഴിഞ്ഞെത്തിയ ഡോക്ടര്‍ കുഞ്ഞിന് പാല് കൊടുക്കാന്‍ മാറിയ സമയത്ത് മാത്രമാണ് ഭര്‍ത്താവ് ഇരുന്നതെന്നും ന്നതിനായി മാറി നിന്ന സമയത്താണ് സഫീല്‍ പരിശോധന നടത്തിയതെന്നാണ് ആശുപത്രി സുപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ ഇതാദ്യമല്ലെന്നും മുമ്പും ഇങ്ങിനെ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.
സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ളീംലീഗ് രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. കെപിഎ മജീദ് എംഎല്‍എയുടെ ബന്ധുവാണ് ആള്‍മാറാട്ടം നടത്തിയയാളെന്നാണ് സിപിഐഎം ആരോപണം. എന്നാല്‍ ആരോപണം എംഎല്‍എ നിരസിച്ചിട്ടുണ്ട്.






