
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി സംവൃത സുനില്‍. വിവാഹത്തോടെ സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് സംവൃതയ്ക്കുളളത്.
ഫെബ്രുവരി 20,21 ദിവസങ്ങളിലാണ് രണ്ടു മക്കളുടെയും ജന്മദിനം. മക്കളുടെ പിറന്നാളിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. എന്റെ കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്ന് വളരുന്നു. രുദ്രയ്ക്ക് കഴിഞ്ഞദിവസം അഞ്ചു വയസായി. അഗസ്ത്യയ്ക്ക് പത്തു വയസും എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത കുറിച്ചത്.
2012 ലായിരുന്നു സംവൃതയുടെയും അഖിലിന്റെയും വിവാഹം. അമേരിക്കയില്‍ എഞ്ചിനിയര്‍ ആയിരുന്ന അഖിലിനൊപ്പം വിവാഹശേഷം സംവൃതയും അവിടേക്ക് പോവുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഇവരുടെ ആദ്യത്തെ കുഞ്ഞ് പിറന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേര് നല്‍കിയത്. 2020 ഫെബ്രുവരി 20 നായിരുന്നു രണ്ടാമത്തെ മകനായ രുദ്ര പിറന്നത്.






