
തിരുവനന്തപുരം: മാതാവിനെ കാണാതെ അനുജന് അഫ്സാന് സ്കൂളില്‍ നിന്നും വീട്ടിലെത്തി ഉമ്മയുടെ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് അഫാനാണ്. ഈ സമയം വീടിന് പുറത്തായിരുന്ന അഫാന് തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് പോയായിരുന്നു കൊലപാതകം നടത്തിയത്. കേരളത്തെ ഞെട്ടിച്ച അഞ്ചുപേരുടെ കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സഹോദരന് കുഴിമന്തി വാങ്ങിക്കൊടുത്ത ശേഷമായിരുന്നു കൊലപാതകം നടത്തിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫ്സാന്റെ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞുള്ള കരച്ചില് കേട്ടതായും അഫ്സാന്റെ ബഹളം കെട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയും ചെയ്തിരുന്നു. പിന്നീട് ഉമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ വീടിന് പുറത്തായിരുന്ന അഫാന് ഫോണ്‍ എടുക്കുകയും തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോവുകയും ചെയ്തതായിട്ടാണ് അയല്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
പിന്നീട് സഹോദരന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നല്കിയ ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തിയാണ് കുഴിമന്തി വാങ്ങിക്കൊടുത്തത്. അതിന് ശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. അഫാനുമായി പത്തുവയസ് വ്യത്യാസമുണ്ട് അഫ്സാന്. കൊല നടത്തിയശേഷം അഫാന് വീട്ടിലെ ഗ്യാസ് അടുപ്പ് തുറന്നുവിട്ടു. പുറത്തുനിന്ന് ആരെങ്കിലും വീടിനുള്ളില്‍ കയറി ലൈറ്റ് ഇട്ടിരുന്നെങ്കില്‍ അവരും വെന്തുമരിക്കുമായിരുന്നു.






