
ഗായകന് സോനു നിഗത്തിന്റെ മകന് നെവാന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആദ്യ പോസ്റ്റ് വൈറലാവുകയാണ്. രണ്ട് വര്‍ഷത്തെ വ്യായാമത്തിലൂടെ തന്റെ ശരീരഭാരം കുറച്ച ചിത്രങ്ങളാണ് നെവാന് പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് നെവാന് അഭിനന്ദിനങ്ങളുമായെത്തുന്നത്.
രണ്ടു വര്‍ഷം കൊണ്ട് ജീവിതത്തിലുണ്ടായ മാറ്റം എന്ന ക്യാപ്ഷനോടെയാണ് നെവാന് ചിത്രങ്ങള്‍ പങ്കുവെച്ചത്. നെവാന്റെ ആദ്യ പോസ്റ്റ് സോനു നിഗവും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ദൈവം നിന്നെ എപ്പോഴും അവന്റെ സങ്കേതത്തില്‍ സൂക്ഷിക്കട്ടെ മകനെ അനുഗ്രഹങ്ങള്‍ മാത്രമാണ് നല്‍കാനുളളത് ,ആദ്യ പോസ്റ്റിന് അഭിനന്ദനങ്ങള്‍ എന്നാണ് സോനു നിഗം കമന്റായി കുറിച്ചത്.
ഭാരം കുറയ്ക്കുന്നതിനു മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് നെവാന് പങ്കുവെച്ചത്. നെവാന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് ബോളവുഡ് താരങ്ങളുള്‍പ്പെടെ നിരവധിപേരാണ് എത്തുന്നത്.






