
മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്. ദുരന്തമുണ്ടായി 61 ദിവസത്തിനകം അവിടെ ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ച് തീരുമാനമെടുത്തുകൊണ്ട് 2 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള പൊതുവായ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 4 ന് ഉത്തരവിറക്കി.
ഭൂമി ഏറ്റെടുക്കലുമായി ഒക്ടോബര്‍ നാലിന് മുന്നോട്ട് പോയെങ്കിലും കോടതി ഇടപെടലിനെത്തുടര്‍ന്ന് ആ ഘട്ടത്തില്‍ നടന്നുകൊണ്ടിരുന്ന സര്‍വ്വെ നടപടികള്‍പോലും കോടതി സ്റ്റേചെയ്തു. കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 27 വരെ പരിശോധന നടത്താന്‍ പോലും സാധിച്ചില്ല എന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 27 ന് ദുരന്ത നിവാരണ ആക്റ്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാര തുക കണക്കാക്കാനും കോടതി സര്‍ക്കാറിനെ ചുമതലപ്പെടുത്തി.
ജനുവരി ഒന്നിന് തന്നെ സ്ഥലത്തിന്റെ ഫിസിക്കല്‍ സര്‍വ്വെ, ജിയോളജിക്കല്‍ സര്‍വ്വെ, ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വെയും പൂര്‍ത്തിയാക്കി ഭൂമിയുടെ വില നിശ്ചയിച്ച് രണ്ടുമാസക്കാലം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ആ നടപടികളെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔപചാരികമായി പൂര്‍ത്തീകരിച്ചിരുന്നു. സര്‍ക്കാര്‍ ക്യാബിനെറ്റിലൂടെ നിര്‍മ്മാണ ഏജന്‍സികളെയും അതിനുവേണ്ട സംവിധാനങ്ങളെയും, കമ്മിറ്റികളെയും നിശ്ചയിച്ചിരുന്നു. വീടുകള്‍ നിര്‍മ്മിച്ചുതരാമെന്നേറ്റ ഏജന്‍സികളുമായും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സ്പോണ്‍സര്‍മാരുമായും മുഖ്യമന്ത്രി ഉള്‍പ്പെടെ ആശയവിനിമയം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
പുനരധിവാസത്തിനായി ആദ്യ ഘട്ടത്തില്‍ അതിന്റെ കരട് രൂപം ഇറക്കി 10 ദിവസക്കാലം ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പരിഹരിച്ച് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നേരിട്ട് പരിശോധന നടത്തിയാണ് ആദ്യ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ചത്. ആദ്യത്തെ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ച കമ്മിറ്റി തന്നെ ജോണ്‍ മത്തായി പറഞ്ഞതനുതസരിച്ച് നോ ഗോ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളേതൊക്കെയാണെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വീടുകളേതൊക്കെയാണെന്നും അറിയുന്നതിനായി പ്രത്യേകമായി കരട് തയ്യാറാക്കി അതും ഡി.ഡി.എം.എ 2 എ ലിസ്റ്റ് പുറത്തിറക്കി. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ബി ലിസ്റ്റ് പുറത്തിറക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിലൂടെ വയനാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






