
ഏകദേശം 2,000-ലധികം ജീവജാലങ്ങളുടേയും 1.5 ലക്ഷത്തിലധികം വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും ആവാസ കേന്ദ്രമായ വന്താരയിലെ സംരക്ഷണകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വന്താരയിലെ വന്യജീവി രക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവ ലക്ഷ്യമിടുന്ന സംരക്ഷണ കേന്ദ്രം പ്രധാനമന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
വന്റാരയിലെ വന്യജീവി ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. എംആര്‍ഐ, സിടി സ്കാനുകള്‍, ഐസിയു ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വൈല്‍ഡ് ലൈഫ് അനസ്തേഷ്യ ഉള്‍പ്പെടെയുള്ള ഒന്നിലധികം വകുപ്പുകളും ഉണ്ട്. കാര്‍ഡിയോളജി, നെഫ്രോളജി, എന്‍ഡോസ്കോപ്പി, ഡെന്റിസ്ട്രി, ഇന്റേണല്‍ മെഡിസിന് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ പുനരധിവാസം നല്കപ്പെട്ടിരിക്കുന്ന വിവിധ മൃഗങ്ങളെ കാണുകയും ഭക്ഷണം നല്‍കുകയും ചെയ്തു. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വെളുത്ത ഏഷ്യാറ്റിക് സിംഹക്കുട്ടി, പുള്ളിപ്പുലിക്കുട്ടി, അത്യപൂര്‍വ്വ ഇനത്തില്‍പ്പെടുന്ന മറ്റ് വിവിധയിനം മൃഗങ്ങളെയും അദ്ദേഹം കണ്ടു.
അമ്മയെ രക്ഷപ്പെടുത്തി സംരക്ഷണത്തിനായി വന്താരയില് എത്തിച്ചതിനെ തുടര്‍ന്ന് ഇവിടെ തന്നെ ജനിച്ചതാണ് വെള്ള സിംഹക്കുട്ടി. ഒരു കാലത്ത് ഇന്ത്യയില്‍ സമൃദ്ധമായിരുന്നതും ഇന്ന് അപൂര്‍വ്വമായതുമായ കരാക്കലുകള് വന്താരയിലെ അപൂര്‍വ്വകാഴ്ചയാണ്. ഇതിനായി ഒരു ബ്രീഡിംഗ് പ്രോഗ്രാമും വന്താരയ്ക്കുണ്ട്. അവയുടെ സംരക്ഷണത്തില്‍ വളര്‍ത്തിയെടുത്ത ശേഷം പിന്നീട് കാട്ടില്‍ വിടുകയും ചെയ്യുന്നു.
ആശുപത്രിയിലെ എംആര്‍ഐ മുറി സന്ദര്‍ശിച്ച് അവിടെ എംആര്‍ഐയ്ക്ക് വിധേയനാകുന്ന ഒരു ഏഷ്യന്‍ സിംഹത്തെ കണ്ടു. ഹൈവേയില്‍ കാറിടിച്ച് ജീവന് അപകടത്തിലായതിനെ തുടര്‍ന്ന് ഇവിടെ കൊണ്ടുവന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പുള്ളിപ്പുലിയുടെ ഓപ്പറേഷന് തിയേറ്ററും സന്ദര്‍ശിച്ചു. രക്ഷപ്പെടുത്തിയ മൃഗങ്ങളെ ഇവിടെ അടുത്തടുത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്. ഇത് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഏഷ്യാറ്റിക് സിംഹം, മഞ്ഞു പുള്ളിപ്പുലി, കാണ്ടാമൃഗം എന്നിവയെ ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ഗോള്‍ഡന്‍ ടൈഗര്‍, ഒരു സര്‍ക്കസില്‍ നിന്ന് രക്ഷപ്പെടുത്തി ഇവിടെ എത്തിച്ച നാല് ഹിമക്കടുവകള്, ചിമ്പാന്‍സികള്‍ എന്നിവയേയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഹിപ്പോപ്പൊട്ടാമസ്, മുതലകള്‍, സീബ്രകള്‍, ജിറാഫ് എന്നിവയും ഇവിടെയുണ്ട്. അമ്മ മരിച്ചതിനാല്‍ കാണ്ടാമൃഗം ഒറ്റപ്പെട്ടു. ഒരു ു ഒകാപിയെ തലോടിയ പ്രധാനമന്ത്രി ചിമ്പാന്‍സികളെയും സന്ദര്‍ശിച്ചു. ഒറാങ്ങുട്ടാന്‍, ഹിപ്പോപ്പൊട്ടാമസ് എന്നിവയെ അടുത്തുകണ്ടു.
ഒരു വലിയ പെരുമ്പാമ്പും, അതുല്യമായ രണ്ട് തലയുള്ള പാമ്പിനെയും അദ്ദേഹം കണ്ടു. കൃഷിയിടത്തില്‍ ഉപേക്ഷിച്ച ആമ, പുള്ളിപ്പുലി, പിന്നീട് ഗ്രാമവാസികള്‍ കണ്ടെത്തി രക്ഷപ്പെടുത്തിയ ജയന്റ് ഒട്ടര്, ബോംഗോ, ആനകള്‍ അവയ്ക്ക് നല്‍കിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളും നോക്കിക്കണ്ടു. സന്ധിവാതം, കാലുകള്‍ക്ക് അസുഖം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആനകളെ സുഖപ്പെടുത്തുന്നതിനും അവയുടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ജലചികിത്സാ കുളങ്ങള്‍ ഇവിടെയുണ്ട്. ആനകള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം കണ്ടു. കേന്ദ്രത്തില്‍ രക്ഷപ്പെടുത്തിയ തത്തകളെ അദ്ദേഹം തുറന്നു വിട്ടു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടുത്തെ ഡോക്ടര്‍മാരുമായും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമായും തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു






