
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ താരമാണ് പേർളി മാണി. ബിഗ് ബോസ്സിലൂടെയാണ് പേർളിയും അഭിനേതാവായ ശ്രീനിഷും തമ്മിൽ പ്രണയത്തിലായതും വിവാഹിതരായതും. സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ കൂടിയായ പേർളി എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ താര ദമ്പതിമാർ പങ്കിടാറുണ്ട്.
ഇപ്പോഴിതാ രണ്ടാമത്തെ മകൾ നിതാരയുടെ ആദ്യ കാൽവയ്പ്പിന്റെ വീഡിയോ പങ്കിടുകയാണ് പേർളിയും ശ്രീനിഷും. പേർളിയുടെ കൈകളിൽ നിന്നും ശ്രീനിഷിന്റെ അടുത്തേക്കും തിരിച്ച് പേർളിയുടെ അടുത്തേക്കും കുഞ്ഞ് നിതാര പിച്ച വച്ചു നടക്കുന്നതാണ് വീഡിയോ. പേർ ളിയുടെ അടുത്തെത്തുമ്പോൾ ചേച്ചികുട്ടിയായ നിലാ ഉമ്മ കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. "നിതാരാ യുടെ ആദ്യ ചുവടുകൾ..." എന്ന ക്യാപ്ഷൻ നൽകിയാണ് താരദമ്പതിമാർ വീഡിയോ പങ്കിട്ടിരിക്കുന്നത്.
പതിവ് പോലെ ഈ വീഡിയോ യും ഏറ്റെടുക്കുകയാണ് ആരാധകർ.






