
കൊല്ലം: എല്ലാവരേയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് പത്തനംതിട്ടയിലെ പത്മകുമാറിന് മറുപടിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്. കാലത്തിന് അനുസരിച്ചാണ് ആളുകളെ എടുക്കുന്നതെന്നും പാര്‍ട്ടിയംഗങ്ങള്‍ക്ക് കമ്യൂണിസ്റ്റ് അവബോധം അനിവാര്യമായ കാര്യമാണെന്നും പത്മകുമാറിനെപ്പോലെയുള്ളവര് പെട്ടെന്ന് വൈകാരികമായ രീതിയില്‍ പ്രതികരിക്കരുതായിരുന്നു എന്നും പറഞ്ഞു.
സമൂഹത്തില്‍ എന്തു പറയണമെന്ന് കമ്യൂണിസ്റ്റുകാര്‍ പഠിച്ചിരിക്കണമെന്നും പദവി ഇല്ലെങ്കിലും ജനസേവനത്തിന് തടസ്സമില്ലെന്നും പ്രതികരിച്ചു.
എന്ത് പറയണം എന്ത് പറയരുത് എന്ന് കമ്യൂണിസ്റ്റുകള്‍ ആദ്യം മനസ്സിലാക്കണം. കമ്യൂണിസ്റ്റുകാര്‍ക്ക് പടിയിറക്കമില്ലെന്നും എന്നാല്‍ എല്ലാക്കാലത്തും പദവിയില്‍ തുടരാനാകുമെന്ന് കരുതരുതെന്നും പറഞ്ഞു. പരസ്യപ്രതികരണം വര്‍ഗ്ഗശത്രുക്കള്‍ക്ക് ഗുണമാകും. പാര്‍ട്ടി ആരേയൂം മനപ്പൂര്‍വ്വം നശിപ്പിക്കില്ലെന്നും പറഞ്ഞു. എല്ലാവരേയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനാകില്ല. കാലത്തിന് അനുസരിച്ച് ആളുകളെ ഉള്‍പ്പെടുത്തും.
സിപിഎം സംസ്ഥാനസമ്മേളനം വന്‍ വിജയമായിരുന്നു. മുഖ്യമന്ത്രിയുടെ നയരേഖയില്‍ നല്ല ചര്‍ച്ചയാണ് നടന്നതെന്നും കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നിര്‍ണ്ണയിക്കുന്നത് ഒരു പ്രശ്നമല്ലെന്നും പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രായപരിധി 70 ആക്കണമെന്നാണ് തന്റെ അഭിപ്രായം. ഭരണസംവിധാനം തുടര്‍ന്ന് പോകേണ്ടത് അനിവാര്യമാണ്. നേതൃത്വത്തിലേക്ക് പുതിയ ചെറുപ്പക്കാര്‍ ഉയര്‍ന്നുവരണം. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും പറഞ്ഞു. പാര്‍ട്ടിയിലെ പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രിക്ക് ഇളവ് നല്‍കിയത് ഔദാര്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം മുഖ്യമന്ത്രി ആയതിനാലാണെന്നും പറഞ്ഞു.
സിപിഎമ്മിന് 50 ശതമാനം ജനതയുടെ പിന്തുണ നേടുന്നത് പ്രധാനമെന്നും പറഞ്ഞു. ഐക്യവും ഇചഛാശക്തിയും സമ്മേളനത്തില്‍ പ്രകടമായി. വികസനരേഖയെ സമ്മേളനം പിന്തുണച്ചു. കേന്ദ്ര അവഗണനയെ ചെറുക്കാന്‍ നവ നയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ആത്മവിശ്വാസത്തോടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






