ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷല്‍ മീഡിയയുടെ മനംകവര്ന്നിരിക്കുന്നത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നമ്മുക്കറിയാം ഇന്ന്, ലോകത്തിന്റെ പല ഭാ?ഗങ്ങളിലും കാട്ടുതീ ഉണ്ടാവാറുണ്ട്. ഏക്കര്‍ കണക്കിന് സസ്യജാലങ്ങള്‍ മാത്രമല്ല ഒരുപാട് ജീവികളും ഈ കാട്ടു തീയ്ക്ക് ഇരയായി മാറാറുണ്ട്. ചിലത് ജീവനുകൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്യാറുണ്ട്.
ഇത്തരത്തില്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ടോടിയെത്തിയ ഒരു മാനിന് വെള്ളം കൊടുക്കുന്ന അഗ്നിശമന സേനാംഗത്തിന്റെ വീഡിയോയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഒരാള്‍ മാനിനെ പിടിച്ചിരിക്കുന്നതും മറ്റൊരാള്‍ അതിന്റെ വായിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നതും മാന്‍ അത് ആര്‍ത്തിയോടെ കുടിക്കുന്നതും വീഡിയോയില്‍ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ ലോകത്ത് മനുഷ്യത്വം മരിച്ചില്ല എന്ന് കമന്റ് നല്കിയവര് ഒരുപാടുണ്ട്. അതുപോലെ, വളരെ നല്ല പ്രവൃത്തിയാണ് ആ യുവാക്കള്‍ ചെയ്തത് എന്ന് കമന്റ് നല്കിയവരും ഏറെയാണ്.

Comments