
സിനിമയില്‍ സജീവമല്ലെങ്കിലും അന്നത്തെ സൗഹൃദം അതേപോലെ കൊണ്ടുപോവുന്നവരുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയായി താരങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ലവ്ലീസ് ഓഫ് ട്രിവാര്‍ഡ്രം ഗ്രൂപ്പുമായി മേനക സുരേഷും സംഘവും സജീവമാണ്. ഇവരുടെ ഒത്തുചേരലിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക, ജലജ, മേനക ഇവരോടൊപ്പമുളള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി പ്രവീണ.
ക്യൂട്ടിപീ, ചേച്ചീസ്, ലവ്ലീസ് എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പ്രവീണ പങ്കുവെച്ചത്. മഞ്ജു പിളളയും, വിന്ദുജ മേനോനും ,സോന നായരും , ഇവരുടെ ഒത്തുചേരലിന് എത്തിയിരുന്നു. വനിതാ ദിനത്തിലായിരുന്നു ഇവരെല്ലാം ഒത്തുകൂടിയത്. ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികം ഗംഭീരമായി തന്നെ കൊണ്ടാടുകയായിരുന്നു ഇവര്‍.
ഈ ഗ്രൂപ്പിലെ കുറച്ചുപേര്‍ക്ക് വരാന്‍ കഴിഞ്ഞിട്ടില്ല, അവരെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും സോന നായര്‍ കുറിച്ചിരുന്നു. സെല്‍ഫി ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനകംതന്നെ വൈറലായിക്കഴിഞ്ഞതാണ്.ഇവര്‍ക്കൊന്നും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടല്ലോ, അന്നത്തെ പോലെ തന്നെയുണ്ടല്ലോ.സുന്ദരികള്‍, എല്ലാവരെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തുടങ്ങി നിരവധി കമന്റുകളായിരുന്നു ചിത്രങ്ങളുടെ താഴെ വന്നത്.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി സാന്നിധ്യം അറിയിച്ചതാണ് പ്രവീണ. ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. സഹനടിയായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു. സിനിമയില്‍ സജീവമായിരുന്ന സമയത്ത് തന്നെ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു . ഭാഷാഭേദമന്യേ നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ലോക് ഡൗണ്‍ കാലത്തായിരുന്നു സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സജീവമായത്. വിവാഹ ശേഷവും ഇന്‍ഡസ്ട്രിയില്‍ തുടരുകയായിരുന്നു പ്രവീണ. മകളായ ഗൗരിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.







Comments