.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന പൊതുമേഖല ജീവനക്കരെ സസ്പെന്റു ചെയ്തു. വിവിധ ബാങ്കുകളിലെ 156 മുതിര്‍ന്ന ജീവനക്കാരെ സസ്പെന്റു ചെയ്യുകയും 41 പേരെ സ്ഥലംമാറ്റുകയും ചെയ്തതായി സര്‍ക്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ക്രമക്കേടു നടത്തിയെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയവരെയാണ് ശിക്ഷിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കി. പോലീസും സി.ബി.ഐയും 26 കേസുകള്‍ എടുത്തിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. ക്രിമിനല്‍ കേസുകളും ഇവയിലുണ്ട്.
സ്വകാര്യ ബാങ്കുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 11 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി ആര്.ബി.ഐ അറിയിച്ചതായും ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അറിയിച്ചു. ബാങ്കുകള്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരിക്കുന്നത്. ജീവനക്കാരുടെ ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു.






