കാമാകാര്‍ട്ട്. കോം സ്ഥാപകനും സിഇഒയുമായ പ്രവീണ്‍ ഗണേശന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ നിന്നുള്ളൊരു സുഹൃത്ത് പ്രവീണിന് സമ്മാനമായി നല്‍കിയിരിക്കുന്നത് ഒരു ബിഎംഡബ്ല്യു iX1 ആണ്. ഏപ്രില്‍ 14 -നാണ് തമിഴ്നാട് സ്വദേശിയും സെക്ഷ്വല്‍ വെല്‍നെസ് പ്ലാറ്റ്ഫോമായ Kamakart.com സ്ഥാപകനുമായ പ്രവീണിന് സുഹൃത്തില്‍ നിന്നും ഒരു അപ്രതീക്ഷിത സന്ദേശം എത്തിയത്. നിങ്ങളുടെ ഡ്രീം കാര്‍ ഇതാ തയ്യാറാണ്, സ്വീകരിക്കൂ എന്നതായിരുന്നു സന്ദേശം. കാറിന്റെ ചിത്രത്തോടൊപ്പമാണ് തന്റെ അനുഭവം പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പ്രവീണ്‍ പോയിരുന്നു. അന്ന് പ്രവീണിന്റെ ജന്മദിനമായിരുന്നു. അന്നും കേക്കും ആഘോഷങ്ങളും ഒക്കെയായി സുഹൃത്ത് പ്രവീണിനെ സന്തോഷിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എന്റെ പിറന്നാള്‍ ദിനത്തില്‍, ഞാന്‍ ചൈനയില്‍ എന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ അവള് തനിക്ക് വേണ്ടി അവളുടെ നാട്ടില്‍ കേക്കൊക്കെ ഒരുക്കിയിരുന്നു എന്ന് പ്രവീണ്‍ പറയുന്നു.
പിന്നീട്, നിങ്ങളുടെ 'ഇതുവരെ നടക്കാത്ത ഒരു സ്വപ്നം എന്താണ്' എന്ന് സുഹൃത്ത് പ്രവീണിനോട് പിന്നെ ചോദിച്ചു. 'എന്നെങ്കിലും താനൊരു ബിഎംഡബ്ല്യു ഓടിക്കും' എന്നായിരുന്നു പ്രവീണ്‍ മറുപടി പറഞ്ഞത്. 'അടുത്ത ജന്മദിനത്തിന് മുമ്പ് അത് നടക്കു'മെന്ന് അന്ന് കൂട്ടുകാരി പറഞ്ഞു. എന്നാല്‍, അങ്ങനെ ഒരു സമ്മാനം തന്ന് തന്നെ അവള് ഞെട്ടിക്കുമെന്ന് പ്രവീണ്‍ കരുതിയില്ല. അവര്‍ തന്റെ ബിസിനസ് പാര്‍ട്ണര്‍ അല്ലെന്നും അതിനാല്‍ അങ്ങനെ കിട്ടിയ സമ്മാനമല്ല എന്നും പ്രവീണ്‍ വ്യക്തമാക്കുന്നുണ്ട്.
സെക്സ് ടോയ് ബിസിനസ് ആരംഭിച്ചപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തന്നെ പരിഹസിച്ചിരുന്നു എന്നാല്‍ ഇന്ന് താനതില്‍ ലാഭമുണ്ടാക്കുന്നുണ്ട് എന്നും പ്രവീണ്‍ പറയുന്നു. എന്തായാലും പ്രവീണിന്റെ പോസ്റ്റ് കണ്ടതോടെ സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണം എന്ന് അനേകങ്ങള്‍ കമന്റ് നല്‍കിയിട്ടുണ്ട്.

Comments