
തിരുവനന്തപുരം: വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് ലോ അക്കാദമിയിലെ സമരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന മുരളീധരന്റെ സമരവേദിയിലെത്തിയാണ് ആന്റണി ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുരളീധരന് നിരാഹാര സമരം തുടങ്ങിയത്. പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിക്കാതിരുന്ന അദ്ദേഹത്തിന്റെ പക്വതയെ അഭിനന്ദിക്കുന്നെന്നും വിദ്യാര്‍ത്ഥികളുടെ സമരവും ഉപവാസവും പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ആന്റണി പറഞ്ഞു.






