റീല്‍സ് ചിത്രീകരണത്തിനിടെ അപകടങ്ങള്‍ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തില്‍ ഹിമാചല്‍ പ്രദേശിലെ നദീതീരത്ത് വെച്ച് സെല്‍ഫി എടുക്കാന്‍ ഉള്ള ശ്രമത്തിനിടെ ഒരു വിനോദസഞ്ചാരി അപകടത്തില്പ്പെട്ടിരക്കുകയാണ്. അപകടകരമായ വിധം സെല്‍ഫിക്ക് ശ്രമിച്ച ഇവര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാര്‍വതി നദീതീരത്താണ് ഈ സംഭവം നടന്നത്. നദിയുടെ നടുവിലുള്ള ഒരു പാറയില്‍ കയറി നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് വീണത്. ഇയാള്‍ക്ക് നീന്താന്‍ അറിയാമായിരുന്നുവെങ്കിലും നദിയിലെ വെള്ളത്തിന്റെ തണുപ്പും ശക്തമായ ഒഴുക്കും തരണം ചെയ്യാനാകാതെ ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. ഭാഗ്യവശാല്‍ ഇയാള്‍ക്ക് ഒരു പാറയില്‍ പിടുത്തം കിട്ടുകയും ആ സമയം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഇത് കാണുകയും ചെയ്തതിനാല്‍ രക്ഷപ്പെടുത്താനായി.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം ആളുകളും നദീതീരങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കാറുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സഞ്ചാരികളുടെ ഇത്തരം അപകടകരമായ ശ്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും നാട്ടുകാര്‍ പറയുന്നു. തീരത്തുനിന്ന് നോക്കുമ്പോള്‍ ശാന്തമായി ഒഴുകുന്ന നദിയായി തോന്നുമെങ്കിലും വെള്ളത്തില്‍ വീണുപോയാല്‍ ഒഴുക്കിനെ അതിജീവിക്കാന്‍ ആകില്ല എന്നാണ് സമീപ വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പ്രാദേശിക ഹോട്ടല്‍ ഉടമ സാക്ഷ്യപ്പെടുത്തുന്നത്.

Comments