തിരുവനന്തപുരം: ക്ഷേത്ര ശ്രീകോവിലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ശാന്തിക്കാരനെ നഗ്നനായി കണ്ടെന്നു കാട്ടി വനിതാ ജീവനക്കാരി നല്കിയ പരാതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുക്കി. കോട്ടയം ജില്ലയിലെ ഒരു പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18-നു നടന്ന സംഭവത്തില്‍ പ്രാഥമികാനേഷണത്തില്‍ ശാന്തിക്കാരന് കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുന്നെന്നാണ് ആരോപണം. തെളിവെടുപ്പില്‍ ശാന്തിക്കാരന് കുറ്റം ഏറ്റുപറഞ്ഞിട്ടും ഇയാളെ അതേ ക്ഷേത്രത്തില്‍ തുടരാന്‍ ബോര്‍ഡ് അനുവദിച്ചു. ഏറ്റുമാനൂര്‍ അസി. ദേവസ്വം കമ്മിഷണറുടെ ഈ നടപടിക്കെതിരേ പരാതി നല്കാന് ഭക്തജനങ്ങളുടെ കൂട്ടായ്മ തീരുമാനമെടുത്തിരിക്കുകയാണ്. ദേവസ്വം വിജിലന്‍സിനടക്കം വിവിധ തലങ്ങളില്‍ ലഭിച്ച പരാതിയാണ് ഒതുക്കിവച്ചിരിക്കുന്നത്.
സംഭവദിവസം ക്ഷേത്രത്തിലെ കഴകക്കാരന് ഏറ്റുമാനൂരില്‍ ഡ്യൂട്ടിക്ക് പോയതിനെത്തുടര്‍ന്ന് ഇവിടെ മാലകെട്ടുന്ന സ്ത്രീയാണ് പകരം ജോലി നോക്കിയത്. ഇവര്‍ ജോലിക്കുശേഷം ഇറങ്ങുന്നു എന്ന് പറയാന്‍ ശ്രീകോവിലിനു മുന്നില്‍ ചെന്നപ്പോഴാണ് ശാന്തിക്കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. സ്ത്രീ ഇറങ്ങി ഓടിയതും പിന്നാലെ എത്തിയ ശാന്തിക്കാരന് കണ്ടത് പുറത്തു പറയരുതെന്ന് താക്കീത് ചെയ്തു. നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജീവനക്കാരി.

Comments