
തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നുവെന്നുവെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ ഡിജിപിയ്ക്ക് പരാതി നല്കി. തന്റെ മകനെയും ഭാവി മരുമകളെയും ചേര്‍ത്ത് തികച്ചും മോശമായ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്.
വ്യക്തിപരമായ രീതിയില്‍ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുന്ന മോശം പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി നായര്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമായിക്കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പാരിതില്‍ പറഞ്ഞിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രാഥമികാന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.






